പിഡിപി യുവജന വിഭാഗം അധ്യക്ഷന്‍ വഹീദ് പരാ വീണ്ടും അറസ്‌റ്റില്‍

By Syndicated , Malabar News
Waheen-Para
Ajwa Travels

ശ്രീനഗര്‍: പിഡിപി യുവജന വിഭാഗം അധ്യക്ഷനും കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തിയുടെ അനുയായിയുമായ വഹീദ് പരാ വീണ്ടും അറസ്‌റ്റില്‍. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് നവീദ് ബാബുവുമായി ബന്ധമുണ്ടെന്ന കേസില്‍  എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചതിന് തൊട്ടുപിന്നാലെയാണ് വഹീദിനെ വീണ്ടും അറസ്‌റ്റ് ചെയ്‌തത്.

വിഘടനവാദ- തീവ്രവാദ ബന്ധമാരോപിച്ചാണ് അറസ്‌റ്റ്. തീവ്രവാദ കേസുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന ക്രിമിനല്‍ ഇന്‍വെസ്‌റ്റിഗേഷന്‍ പരിധിയിലാണ് വഹീദിനെതിരെയുള്ള കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്.

അറസ്‌റ്റിന് ശേഷം കോടതിയില്‍ ഹാജരാക്കിയ വഹീദിനെ  ജനുവരി 18 വരെ  റിമാന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവിടുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇദ്ദേഹത്തെ ശ്രീനഗറിലെത്തിക്കുമെന്ന് പൊലീസ് പറഞ്ഞു.

തെക്കന്‍ കശ്‌മീരില്‍ പുല്‍വാമയടക്കം നിരവധി പ്രദേശങ്ങളില്‍ പിഡിപിയുടെ വളര്‍ച്ചക്ക്  സുപ്രധാന പങ്കുവഹിച്ചയാളാണ് വഹീദ് പരാ. ഈയടുത്തായി നടന്ന ജില്ലാ വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മൽസരിക്കാനായി നാമനിര്‍ദ്ദേശ പത്രികയും അദ്ദേഹം സമര്‍പ്പിച്ചിരുന്നു.

Read also: തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ബിജെപി പ്രവർത്തകർ ട്രംപ് അനുഭാവികളെ പോലെ പെരുമാറും; മമത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE