പെഗാസസ്; ഇടപെടൽ ആവശ്യപ്പെട്ട് ചീഫ് ജസ്‌റ്റിസിന് ഭീമഹരജി

By News Desk, Malabar News
Ajwa Travels

ഡെൽഹി: പെഗാസസ് ഫോൺ ചോർത്തലിൽ സുപ്രീം കോടതിയുടെ ഇടപെടലാവശ്യപ്പെട്ട് ചീഫ് ജസ്‌റ്റിസ് എൻവി രമണയ്‌ക്ക്‌ ഭീമഹരജി. ആക്‌ടിവിസ്‌റ്റുകൾ, അക്കാദമിക് വിദഗ്‌ധർ, അഭിഭാഷകർ എന്നിവർ ഉൾപ്പെടെ അഞ്ഞൂറിൽപ്പരം പേർ ഒപ്പിട്ട കത്ത് ചീഫ് ജസ്‌റ്റിസിന് അയച്ചു.

മുൻ ചീഫ് ജസ്‌റ്റിസ് രഞ്‌ജൻ ഗൊഗോയ്‌ക്കെതിരെ പീഡന ആരോപണമുന്നയിച്ച വനിതയുടെ ഫോൺ ചോർത്തിയെന്ന വിഷയത്തിൽ സുപ്രീം കോടതി ഇടപെടണമെന്ന ആവശ്യവുമുണ്ട്. രാഷ്‌ട്രീയക്കാർ, മാദ്ധ്യമ പ്രവർത്തകർ, ആക്‌ടിവിസ്‌റ്റുകൾ തുടങ്ങിയവരുടെ ഫോൺ ചോർത്തിയത് ആരെന്ന് കണ്ടെത്തണം.

പൗരൻമാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് വിവരങ്ങൾ ആവശ്യപ്പെടണമെന്നും അരുണ റോയ്, അഞ്‌ജലി ഭരദ്വാജ് എന്നിവരടക്കം ഒപ്പിട്ട കത്തിൽ ആവശ്യപ്പെട്ടു.

Read Also: കേരളാ കോൺഗ്രസിന്റെ ഇടത് ബന്ധം ധൃതരാഷ്‌ട്രാലിംഗനം; പരിഹാസവുമായി കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE