കേരളാ കോൺഗ്രസിന്റെ ഇടത് ബന്ധം ധൃതരാഷ്‌ട്രാലിംഗനം; പരിഹാസവുമായി കോൺഗ്രസ്

By Desk Reporter, Malabar News
Kerala Congress-Left Alliance
Ajwa Travels

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ എൽഡിഎഫ് സർക്കാരിന് തിരിച്ചടി ഉണ്ടായതിന് പിന്നാലെ ജോസ് കെ മാണിയുടെ കേരള കോൺഗ്രസിനെതിരായ പരിഹാസവും വിമ‍ർശനവും തുടർന്ന് യുഡിഎഫ്. കേരള കോൺഗ്രസിനോടുള്ള ഇടത് ബന്ധം ധൃതരാഷ്‌ട്രാലിംഗനം ആണെന്ന് പ്രതിപക്ഷം പരിഹസിച്ചു.

കെഎം മാണിയെ അഴിമതിക്കാരനെന്ന് വിളിച്ച ഇടതിനൊപ്പം തുടരാൻ കേരള കോൺഗ്രസിന് നാണമില്ലേ എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും സഭയിൽ ചോദിച്ചു. അന്ന് മാണിക്ക് കവചം തീർത്തത് യുഡിഎഫ് ആയിരുന്നു. തടയാൻ ശ്രമിച്ച ഇടതിനൊപ്പമാണ് ഇന്ന് മാണിയുടെ മകനും പാ‍ർട്ടിയുമുള്ളത്. ഇടത് സമരം മാണി എന്ന വ്യക്‌തിക്കെതിരെ മാത്രമായിരുന്നുവെന്ന് ആവർത്തിക്കുന്ന വിഎസ് അച്യുതാനന്ദന്റെ നിയമസഭയിലെ പഴയ പരാമർശങ്ങളും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.

എന്നാൽ ജീവിച്ചിരുന്നപ്പോഴും മരിച്ചശേഷവും മാണിക്ക് സ്വസ്‌ഥത നൽകാത്തത് യുഡിഎഫ് ആണെന്നായിരുന്നു കേരള കോൺഗ്രസിന്റെ മറുപടി.

Most Read:  മഞ്ചേശ്വരം കോഴക്കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ സുനിൽ നായിക്കിന് വീണ്ടും നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE