പെൻഷൻ തട്ടിപ്പ്; യൂത്ത് കോൺഗ്രസ് ബാങ്കിന് മുൻപിൽ പ്രതിക്ഷേധ നിൽപ്പ് സമരം നടത്തി

By Desk Reporter, Malabar News
Ponnani Youth Congress protest At CPIM Bank _Malabar News
സമരം കെപിസിസി മെമ്പർ അഡ്വ. കെ ശിവരാമൻ ഉൽഘാടനം ചെയ്യുന്നു
Ajwa Travels

മലപ്പുറം: ജില്ലയിലെ പൊന്നാനി നഗരസഭ പത്തൊൻപതാം വാർഡിലെ കറുപ്പം വീട്ടിൽ ഐഷാബിയുടെ ഒരു വർഷത്തെ പെൻഷൻ വ്യാജ ഒപ്പിട്ട് തട്ടിയെടുത്ത ബാങ്ക് ജീവനക്കാരനെതിരെ നിയമ നടപടിയെടുക്കുക, തട്ടിപ്പിന് കൂട്ടുനിന്ന മുഴുവൻ ഉദ്യോഗസ്‌ഥരെയും പിരിച്ചു വിടുക, കഴിഞ്ഞ അഞ്ച് വർഷത്തെ പെൻഷൻ വിതരണത്തെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് പൊന്നാനി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സിപിഐഎം നിയന്ത്രണത്തിലുള്ള സർവീസ് സഹകരണ ബാങ്കിന് മുൻപിൽ പ്രതിഷേധ നിൽപ്പ് സമരം നടത്തി.

സമരം കെപിസിസി മെമ്പർ അഡ്വ. കെ ശിവരാമൻ ഉൽഘാടനം ചെയ്‌തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് പി വി ദർവേഷ് അദ്ധ്യക്ഷത വഹിച്ചു. നദീം ജാബിർ, യാസിർ സലാം പൊന്നാനി എന്നിവർ നേതൃത്വം നൽകി.

Most Read: ‘അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നു’; സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE