കാസർഗോഡ്: ജില്ലയിലെ ഉള്ളാൾ മേഖലയിൽ ജനങ്ങൾ പുലി ഭീതിയിൽ. പ്രദേശത്തെ സോമേശ്വര ടൗൺ നഗരസഭയിൽ പെട്ട കുംപാള, പിലാറുപള്ള മേഖലയിൽ പുലിയിറങ്ങിയതായാണ് നാട്ടുകാർ വ്യക്‌തമാക്കുന്നത്. ഇതോടെ നിലവിൽ പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്.
കഴിഞ്ഞ ഞായറാഴ്‌ച രാത്രിയോടെയാണ് പ്രദേശവാസിയായ ശിവരാജ് പൊന്നുസ്വാമി പുലിയെ കണ്ടത്. റോഡ് മുറിച്ചു കടന്ന് ഇയാളുടെ വീടിനു സമീപത്തെ കുറ്റിക്കാട്ടിലേക്കാണ് പുലി കടന്നത്. ആദ്യം കാട്ടുപൂച്ചയാണെന്ന് കരുതിയെങ്കിലും നിറവും വാലിന്റെ നീളവും കണ്ടതോടെയാണ് പുലിയാണെന്ന് സ്‌ഥിരീകരിച്ചതെന്ന് ഇയാൾ വ്യക്‌തമാക്കി.
തുടർന്ന് ഇന്നലെ പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും മഴയെ തുടർന്ന് കാൽപാടുകൾ മാഞ്ഞതിനാൽ ഉറപ്പ് വരുത്താൻ സാധിച്ചിട്ടില്ല. അതേസമയം ഇതിന് മുൻപ് ഈ മേഖലയിൽ പുലിയുള്ളതായി വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് വനം വകുപ്പ് വ്യക്‌തമാക്കുന്നത്.
Read also: മുല്ലപ്പെരിയാർ അണക്കെട്ട്; മൂന്ന് സ്‌പിൽവേ ഷട്ടറുകൾ അടച്ചു