ആറ്റുകാൽ പൊങ്കാലക്ക് അനുമതി; പൊതു സ്‌ഥലങ്ങളിൽ വേണ്ടെന്ന് തീരുമാനം

By Staff Reporter, Malabar News
attukal_pongala
Ajwa Travels

തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല ഉൽസവം ക്ഷേത്ര കോമ്പൗണ്ടിൽ മാത്രം നടത്താൻ തീരുമാനം. കോവിഡ് പടരുന്ന സാഹചര്യത്തിലാണ് ക്ഷേത്ര കോമ്പൗണ്ടിൽ മാത്രമായി പൊങ്കാലയിടുന്നത് പരിമിതപ്പെടുത്താൻ തീരുമാനം എടുത്തത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടാവും ഉൽസവം നടത്തുക.

ഇക്കുറി പൊതു സ്‌ഥലങ്ങളിൽ പൊങ്കാലക്ക് അനുമതിയില്ല. ഫെബ്രുവരി 28നാണ് ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല ഉൽസവം. ലോകത്തിൽ ഏറ്റവും കൂടുതൽ സ്‌ത്രീകൾ ഒത്തുകൂടുന്ന ഉൽസവം എന്ന പേരിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ ആറ്റുകാൽ പൊങ്കാലയിൽ ലക്ഷക്കണക്കിന് സ്‌ത്രീകളാണ്‌ പങ്കെടുക്കാറുള്ളത്. കഴിഞ്ഞ വർഷം കോവിഡ് ആരംഭസമയത്ത് ആറ്റുകാൽ പൊങ്കാലക്ക് അനുമതി നൽകിയത് വിവാദമായിരുന്നു.

Read Also: എഴുത്തച്ഛൻ പുരസ്‌കാരം സക്കറിയക്ക് മുഖ്യമന്ത്രി സമ്മാനിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE