സംസ്‌ഥാനത്ത് ഡ്രൈവിംഗ് ടെസ്‌റ്റും പരിശീലനവും പുനഃരാരംഭിക്കാം; അനുമതിയായി

By Staff Reporter, Malabar News
driving test and training
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഡ്രൈവിംഗ് ടെസ്‌റ്റും പരിശീലനവും പുനഃരാരംഭിക്കാൻ അനുമതി. ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഡ്രൈവിംഗ് ടെസ്‌റ്റുകളും പരിശീലനവും ജൂലൈ 19 തി‌ങ്കളാഴ്‌ച മുതല്‍ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

പൂര്‍ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടു വേണം ടെസ്‌റ്റും പരിശീലനവും നടത്തേണ്ടതെന്നും മന്ത്രി വ്യക്‌തമാക്കി.

പരിശീലന വാഹനത്തില്‍ ഇൻസ്‌ട്രക്‌ടറെ കൂടാതെ ഒരു സമയം ഒരു പഠിതാവിനെ മാത്രമേ അനുവദിക്കുകയുള്ളൂ. കൂടാതെ കോവിഡ് പ്രോട്ടോകോൾ പാലിക്കപ്പെടുന്നുണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്‌ഥര്‍ ഉറപ്പു വരുത്തണമെന്നും മന്ത്രി അറിയിച്ചു.

Most Read: മുഖ്യമന്ത്രിയുടെ ഡെൽഹി യാത്ര കേസുകൾ ഒത്തുതീർപ്പാക്കാൻ വേണ്ടി; വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE