മുഖ്യമന്ത്രിയുടെ ഡെൽഹി യാത്ര കേസുകൾ ഒത്തുതീർപ്പാക്കാൻ വേണ്ടി; വിഡി സതീശൻ

By Team Member, Malabar News
VD Satheesan Against cpm
Ajwa Travels

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഡെൽഹി സന്ദർശനം കൊടകര കുഴൽപ്പണ കേസ്, സ്വർണക്കടത്ത് കേസ് എന്നിവ ഒത്തുതീർപ്പാക്കാൻ വേണ്ടിയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊടകര കുഴല്‍പ്പണക്കേസ് മുന്നോട്ടുവെച്ച് സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. കൂടാതെ ഡെൽഹിയിലേക്ക് കെ സുരേന്ദ്രനെ കൂടെ കൊണ്ട് പോകാമായിരുന്നു എന്നും വിഡി സതീശൻ പരിഹസിച്ചു.

ഒപ്പം തന്നെ ടിപിആർ നിരക്കിന്റെ അടിസ്‌ഥാനത്തിൽ സംസ്‌ഥാനത്ത് നടപ്പാക്കുന്ന ക്രമീകരണങ്ങൾ അശാസ്‌ത്രീയമാണെന്നും അദ്ദേഹം വ്യക്‌തമാക്കി. ആൾക്കൂട്ടത്തിനും, രോഗവ്യാപനത്തിനും ഇടയാക്കുന്ന നിർദ്ദേശങ്ങളാണ് സർക്കാർ മുന്നോട്ട് വെക്കുന്നതെന്നും, രോഗവ്യാപനം തടുക്കാനുള്ള നിയന്ത്രണങ്ങളാണ് നടപ്പാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം തന്നെ കൊടകര കുഴൽപ്പണ കേസിൽ സർക്കാരും ബിജെപിയും തമ്മിൽ ഒത്തുതീർപ്പെന്ന ആരോപണവുമായി മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് രാവിലെ രംഗത്തെത്തിയിരുന്നു. ബിജെപി നേതാക്കളെ ഒഴിവാക്കി കേസുമായി മുൻപോട്ട് പോകാനാണ് പോലീസിന് നിർദ്ദേശം നൽകിയിരിക്കുന്നതെന്നും, ഈ നടപടി നീതിന്യായ വ്യവസ്‌ഥയോടുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല വ്യക്‌തമാക്കി.

Read also : വിരട്ടൽ വേണ്ട, ശനിയും ഞായറും കടകൾ തുറക്കും; ടി നസറുദ്ദീൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE