റിയാദ് : സൗദി അറേബ്യയിൽ പെട്രോൾ വില വീണ്ടും വർധിപ്പിച്ചു. എല്ലാ മാസവും 11ആം തീയതിയാണ് രാജ്യത്ത് പെട്രോൾ വില പുനഃപരിശോധിക്കുന്നത്. വില വർധനയെ തുടർന്ന് സൗദിയിൽ നിലവിൽ 91 ഇനം പെട്രോളിന് 2.18 റിയാലും, 95 ഇനം പെട്രോളിന് 2.33 റിയാലുമാണ് ഇപ്പോൾ നിരക്ക്.
ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയാണ് വില വർധനവ് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം വില വർധിപ്പിച്ചതിനെ തുടർന്ന് രാജ്യത്ത് പെട്രോൾ വില 2 റിയാൽ കടന്നിരുന്നു. 91 ഇനം പെട്രോളിന് 2.08 റിയാലും, 95 ഇനം പെട്രോളിന് 2.23 റിയാലുമായിരുന്നു കഴിഞ്ഞ മാസത്തെ നിരക്ക്.
Read also : ഒമാനിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച ഹോട്ടൽ അടച്ചുപൂട്ടി