ഒമാനിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച ഹോട്ടൽ അടച്ചുപൂട്ടി

By Staff Reporter, Malabar News
Oman-police
Representational Image
Ajwa Travels

മസ്‌ക്കറ്റ്: ഒമാനിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച ഹോട്ടൽ അടച്ചുപൂട്ടി. ഒമാൻ സുപ്രീം കമ്മറ്റിയുടെ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് രാജ്യത്തെ ഒരു ഹോട്ടൽ അടച്ചുപൂട്ടിയത്. ഒമാൻ പൈതൃക വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഹോട്ടൽ ഉടമയ്‌ക്കെതിരെയും നടപടി എടുത്തതായാണ് റിപ്പോർട്.

ഹോട്ടലുകളുടെ ഗുണനിലവാരം നിയന്ത്രിക്കുന്ന ആരോഗ്യ മന്ത്രാലയം, തൊഴിൽ വകുപ്പ് എന്നിവരുടെ സഹകരണത്തോടെയുള്ള പൈതൃക വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ സമതിയാണ് കോവിഡ് പ്രോട്ടോക്കോൾ ലംഘനം കണ്ടെത്തിയത്.

ഹോട്ടൽ അടച്ചുപൂട്ടിയതിനൊപ്പം ഉടമയ്‌ക്ക് വൻ തുക പിഴ ചുമത്തിയതായി ഒമാൻ ന്യൂസ് ഏജൻസിയുടെ വാർത്താ കുറിപ്പിൽ പറയുന്നു.

Most Read: മരംമുറി വിവാദം; സജീവമായി ഇടപെടാൻ ബിജെപി, മുതിർന്ന നേതാക്കൾ ഇന്ന് മുട്ടിലിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE