എംപിക്കെതിരെ അപവാദ പ്രചാരണം; ‘മറുനാടൻ മലയാളി’ ഉടമ ഷാജൻ സ്‌കറിയക്കെതിരെ കേസ്

By News Bureau, Malabar News
Shajan Skaria case
ഷാജൻ സ്‌കറിയ
Ajwa Travels

തിരുവനന്തപുരം: ടിഎൻ പ്രതാപന്‍ എംപിക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്ന പരാതിയിൽ ‘മറുനാടൻ മലയാളി’ യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്‌കറിയയ്‌ക്കെതിരെ പോലീസ് കേസെടുത്തു. തനിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞ് ടിഎൻ പ്രതാപൻ എംപി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് നടപടി.

ഷാർജയിൽ വച്ച് നടന്ന വിവിധ പരിപാടികളുമായി ബന്ധപ്പെട്ട് പങ്കെടുത്ത വിരുന്നിനിടെയുള്ള ചിത്രങ്ങൾ ദുരുപയോഗം ചെയ്‌ത്‌ സമൂഹ മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപെടുത്തുന്നു എന്നാണ് ടിഎൻ പ്രതാപൻ എംപിയുടെ പരാതി.

തന്നെ ഭീഷണിപ്പെടുത്താൻ ലക്ഷ്യമിട്ട് ദൃശ്യങ്ങൾ ഓൺലൈൻ മാദ്ധ്യമം തെറ്റായി വ്യാഖ്യാനിച്ചുവെന്നും പരാതിയിൽ പറയുന്നു. ഇതിന് പിന്നിൽ മാറ്റാരെങ്കിലും ഉള്ളതായി സംശയിക്കുന്നുവെന്നും അപകീർത്തിപ്പെടുത്തുന്ന തെറ്റായ വാർത്തകൾക്കെതിരെ ഏതറ്റംവരെയും പോകുമെന്നും എംപി വ്യക്‌തമാക്കി.

Most Read: മോഡലുകളുടെ മരണം; അബ്‌ദുള്‍ റഹ്‌മാന്‍ ജയില്‍ മോചിതനായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE