കൊച്ചി: മുന്‍ മിസ് കേരള ഉള്‍പ്പടെയുള്ളവരുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡിലായിരുന്ന അബ്‌ദുള്‍ റഹ്‌മാന്‍ ജയില്‍മോചിതനായി. അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചിരുന്നത് ഇയാൾ ആയിരുന്നു.
കഴിഞ്ഞ ദിവസം കോടതി അബ്‌ദുള്‍ റഹ്‌മാന് ജാമ്യം അനുവദിച്ചിരുന്നു.
മനഃപ്പൂര്‍വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിയാണ് ഇയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നത്. നേരത്തെ ഇയാളെ കോടതി അനുമതിയോടെ 3 മണിക്കൂര്‍ പോലീസ് കസ്‌റ്റഡിയില്‍ ചോദ്യം ചെയ്‌തിരുന്നു. മറ്റൊരു കാര്‍ പിന്തുടര്‍ന്നതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് അബ്‌ദുൾ റഹ്‌മാന്റെ മൊഴി.
അതേസമയം അപകട മരണവുമായി ബന്ധപ്പെട്ട് ദുരൂഹത ആരോപിക്കുന്ന നമ്പർ 18 ഹോട്ടലിൽ വീണ്ടും പോലീസ് പരിശോധന നടത്തി. ഹോട്ടൽ ഉടമ റോയി ജെ വയലാട്ടുമായി ഹോട്ടലിലെത്തിയാണ് പരിശോധന നടന്നത്.
Most Read: ജോജുവിന്റെ കാർ തകർത്ത കേസ്; രണ്ടാം പ്രതി ജോസഫിന് ജാമ്യം