കൊച്ചി: ഇന്ധന വിലക്കെതിരായ ഹൈവേ ഉപരോധ പ്രതിഷേധത്തിനിടെ നടന്‍ ജോജു ജോർജിന്റെ കാർ തകർത്ത കേസില്‍ രണ്ടാം പ്രതി ജോസഫിനും ജാമ്യം ലഭിച്ചു. 37,500 രൂപ ബോണ്ട് ആയി കോടതിയിൽ കെട്ടി വെയ്‌ക്കണ൦, 50,000 രൂപയുടെ രണ്ട് ആൾജാമ്യ൦ എന്നീ വ്യവസ്‌ഥകളിലാണ് കോടതി പ്രതിക്ക് ജാമ്യ൦ അനുവദിച്ചത്.
ഇതോടെ കേസിൽ അറസ്‌റ്റിലായ മുഴുവൻ പ്രതികൾക്കു൦ ജാമ്യം കിട്ടി. ജോസഫിന്റെ റിമാൻഡ് കാലാവധി ഇന്ന് പൂ൪ത്തിയായിരുന്നു. നേരത്തെ ടോണി ചമ്മിണി ഉള്‍പ്പടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് കേസിൽ ജാമ്യം ലഭിച്ചിരുന്നു. കാറിനുണ്ടായ നഷ്‌ടത്തിന്റെ 50 ശതമാനം കെട്ടിവെയ്‌ക്കണമെന്ന ഉപാധിയിലായിരുന്നു ടോണി ചമ്മിണി അടക്കമുള്ളവർക്ക് കോടതി ജാമ്യം അനുവദിച്ചത്.
ഇന്ധനവില വര്‍ധനവിനെതിരായ കോണ്‍ഗ്രസിന്റെ ദേശീയപാത ഉപരോധ സമരത്തിനിടെ ആയിരുന്നു പ്രതിഷേധവുമായി ജോജു ജോര്‍ജ് രംഗത്തെത്തിയത്. ഇതിനെത്തുടര്‍ന്നാണ് ജോര്‍ജിന്റെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത്. വാഹനത്തിന്റെ ഗ്ളാസ് തകര്‍ക്കുകയും ചെയ്‌തിരുന്നു.
Malabar News: വയനാട്ടിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; 30 യാത്രക്കാർക്ക് പരിക്ക്