റെംഡെസിവിറുമായി വന്ന വിമാനം റണ്‍വേയില്‍ തെന്നിമാറിയ സംഭവം; അന്വേഷണത്തിന് ഉത്തരവ്

By Staff Reporter, Malabar News
plane
Representational Image
Ajwa Travels

ഭോപ്പാല്‍: മധ്യപ്രദേശിൽ കോവിഡ് പ്രതിരോധ വാക്‌സിനായ റെംഡെസിവിറുമായി വന്ന വിമാനം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്. ഗ്വാളിയോര്‍ കളക്‌ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

റെംഡെസിവിറുമായി വന്ന വിമാനം കഴിഞ്ഞ ദിവസമാണ് ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ റൺവേയിൽ നിന്നും തെന്നിമാറിയത്. ഇന്നലെ രാത്രി 8.30ഓടെ ഗ്വാളിയറിലെ മഹാരാജ്‌പുര വിമാനത്താവളത്തിലാണ് സംഭവം. അപകടത്തില്‍ പൈലറ്റിനും സഹപൈലറ്റിനും പരിക്കേറ്റിരുന്നു.

വിമാനത്തിൽ ഉണ്ടായിരുന്ന റെംഡെസിവിര്‍ മരുന്ന് സുരക്ഷിതമാണെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തിരുന്നു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. അതേസമയം വ്യോമയാന അധികൃതരാണ് അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നത്.

Read Also: കോവിഡ് പ്രതിരോധം: ജനങ്ങള്‍ക്കു മുന്നില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടു; സോണിയ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE