പ്‌ളസ്‌ വൺ മാതൃകാ പരീക്ഷ നാളെ മുതൽ; വീട്ടിലിരുന്ന് എഴുതാം

By News Desk, Malabar News
Plus Two Chemistry Answer Index Review Today
Representational image

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പ്‌ളസ്‌ വൺ മാതൃകാ പരീക്ഷ നാളെ ആരംഭിക്കും. വിദ്യാർഥികൾക്ക് വീട്ടിലിരുന്ന് പരീക്ഷയെഴുതാം. ചോദ്യപേപ്പർ പരീക്ഷ തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് dhsekerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

സെപ്‌റ്റംബർ 6 മുതലാണ് പ്‌ളസ്‌ വൺ പരീക്ഷ തുടങ്ങുന്നത്. 4.35 ലക്ഷം വിദ്യാർഥികളാണ് പരീക്ഷയെഴുതുക. പരീക്ഷക്ക് മുന്നോടിയായി സ്‌കൂളുകളും ക്‌ളാസ്‌ മുറികളും ശുചീകരിക്കും. പൊതുജന പങ്കാളിത്തത്തോടെ സെപ്‌റ്റംബർ 2, 3, 4 തീയതികളിലാണ് ശുചീകരണ പ്രവർത്തികൾ നടക്കുക.

പരീക്ഷാ കേന്ദ്രങ്ങളിൽ തെർമൽ സ്‌കാനറും സാനിറ്റൈസറും ഉണ്ടെന്ന് ഉറപ്പുവരുത്തണം. പരീക്ഷക്കെത്തുന്ന വിദ്യാർഥികൾക്ക് യൂണിഫോം നിർബന്ധമാക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.

Also Read: ഓണക്കോടിയും 10,000 രൂപയും; നഗരസഭാ അധ്യക്ഷയുടെ ഓഫിസ് സീൽ ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE