‘ബുറെവി ദുരന്തം ബാധിച്ചേക്കാവുന്ന പ്രദേശ നിവാസികള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു’; മലയാളം ട്വീറ്റുമായി മോദി

By News Desk, Malabar News
Malabarnews_narendra modi
പ്രധാനമന്ത്രി നരേന്ദ്രമോദി
Ajwa Travels

ബുറെവി ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തില്‍ മലയാളത്തില്‍ ട്വീറ്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും എല്ലാ സഹായങ്ങളും വാഗ്‌ദാനം ചെയ്‌തുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു. ദുരന്തം ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരുടെ സുരക്ഷക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റില്‍ പറയുന്നു. പ്രധാനമന്ത്രിയുടെ ട്വീറ്റ് ഇവിടെ വായിക്കാം.

അതേസമയം, ബുറെവി ചുഴലിക്കാറ്റ് വെള്ളിയാഴ്‌ചയോടെ തിരുവനന്തപുരം മേഖലയില്‍ എത്തുമെന്നാണ് വിദഗ്‌ദ പ്രവചനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചുഴലിക്കാറ്റ് സ്‌ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രി സംസാരിച്ചിരുന്നു. സംസ്‌ഥാനം സ്വീകരിച്ച നടപടികള്‍ പ്രധാനമന്ത്രിയോട് വിശദീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: പെട്ടിമുടി, കരിപ്പൂര്‍ ദുരന്തങ്ങള്‍; വ്യത്യസ്‌ത തുകകള്‍ നഷ്‌ട പരിഹാരമായി നല്‍കിയതില്‍ അപാകതയില്ല; ഹൈക്കോടതി

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE