ടൗട്ടെ ചുഴലിക്കാറ്റ്; ഗുജറാത്തിന് 1,000 കോടി രൂപയുടെ അടിയന്തിര ധനസഹായം

By Trainee Reporter, Malabar News
modi
പ്രധാനമന്ത്രി നരേന്ദ്രമോദി
Ajwa Travels

അഹമ്മദാബാദ്: ടൗട്ടെ ചുഴലിക്കാറ്റ് നാശം വിതച്ച ഗുജറാത്തിന് 1000 കോടി രൂപയുടെ അടിയന്തിര ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചുഴലിക്കാറ്റിൽ ജീവൻ നഷ്‌ടമായവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയുടെ ധനസഹായവും പരിക്കേറ്റവർക്ക് 50,000 രൂപയും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റിൽ ഇതുവരെ 45 ആളുകൾ മരിച്ചതായി ഗുജറാത്ത് സർക്കാർ അറിയിച്ചു. ശക്‌തമായ മഴയിൽ രാജസ്‌ഥാനിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഗുജറാത്തിലും മഹാരാഷ്‌ട്രയിലും ദുരന്തനിവാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

അതേസമയം, ചുഴലിക്കാറ്റിനെ തുടർന്ന് മുംബൈ തീരത്ത് അപകടത്തിൽപ്പെട്ട പി 305 ബാർജിൽ ഉണ്ടായിരുന്ന 26 പേരുടെ മൃതദേഹം കണ്ടെടുത്തതായി നാവിക സേന അറിയിച്ചു. ബാർജിൽ ഉണ്ടായിരുന്ന 60ലധികം ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ബാർജിൽ ഉണ്ടായിരുന്ന 188 പേരെ നാവിക സേന രക്ഷിച്ചിരുന്നു.

അതേസമയം, ടൗട്ടെ ചുഴലിക്കാറ്റിന്റെ ശക്‌തി കുറഞ്ഞുവെങ്കിലും ഒരു ദിവസം കൂടി അതിന്റെ പ്രഭാവം ഉത്തരേന്ത്യയിലും പടിഞ്ഞാറൻ സംസ്‌ഥാനങ്ങളിലും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read also: കോവിഡിന് പിന്നാലെ ബ്ളാക്ക് ഫംഗസ്; പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് രാജസ്‌ഥാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE