കൊച്ചി: പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്സൺ മാവുങ്കലിനെതിരെ പോക്സോ കേസ്. പഠന സഹായം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.
2019ല്‍ മോന്‍സന്റെ കൊച്ചിയിലെ വസതിയില്‍ വെച്ചും കൊച്ചിയിലെ മറ്റൊരു വീട്ടില്‍ വെച്ചും പീഡിപ്പിച്ചെന്നാണ് പരാതി.
പീഡനം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് 17 വയസായിരുന്നുവെന്ന് പെണ്‍കുട്ടിയും മാതാവും നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പറയുന്നു. ഭയം കൊണ്ടാണ് ഇത്രയും കാലം പരാതി നൽകാതിരുന്നതെന്നും ഇവര്‍ പറഞ്ഞു.
Most Read: ബിജെപി മഹാരാഷ്ട്ര ഉപാധ്യക്ഷൻ കോൺഗ്രസിലേക്ക്