മുംബൈ: മഹാരാഷ്‌ട്ര മുന്‍ മന്ത്രിയും ബിജെപി സംസ്‌ഥാന ഉപാധ്യക്ഷനുമായ ഭാസ്‌കർ റാവു പാട്ടീല്‍ ഖട്ഗാവ്‌കര്‍ കോൺഗ്രസിലേക്ക്. ബിജെപി വിട്ട ഖട്ഗാവ്‌കര്‍ ഞായറാഴ്‌ചയാണ് കോണ്‍ഗ്രസില്‍ ചേരുമെന്ന് പ്രഖ്യാപിച്ചത്. നിയമസഭാ ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഇദ്ദേഹത്തിന്റെ രാജിയെന്നതാണ് ചർച്ചയാവുന്നത്. ഡെഗ്‌ലൂര്‍ മണ്ഡലത്തില്‍ ഒക്‌ടോബര്‍ 30നാണ് ഉപതിരഞ്ഞെടുപ്പ്.
ബിജെപി എംപി പ്രതാപ് പട്ടീല്‍ ചിക്കാലികറിന് പാർട്ടി അച്ചടക്കം ഇല്ലെന്ന് കുറ്റപ്പെടുത്തിയ ഖട്ഗാവ്‌കര്‍ താന്‍ ഉന്നയിച്ച പരാതികള്‍ പാര്‍ട്ടി നേതൃത്വം ചെവിക്കൊണ്ടില്ലെന്നും ആരോപിച്ചിരുന്നു. ഖട്ഗാവ്‌കറിനൊപ്പം മുന്‍ എംഎല്‍എ ഓംപ്രകാശ് പോകര്‍ണയും ഒരു സംഘം ബിജെപി നേതാക്കളും കോണ്‍ഗ്രസില്‍ ചേരുമെന്നാണ് വിവരം. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപാണ് ഖട്ഗാവ്‌കര്‍ ബിജെപിയിലേക്ക് ചേക്കേറിയത്.
Read also: യുപിയിൽ പൗരൻമാർ സുരക്ഷിതരല്ല; പ്രിയങ്കാ ഗാന്ധി