ഗോവ ബിജെപിയിൽ രാജി; എംഎൽഎ ആം ആദ്‌മിയിൽ ചേർന്നു

By Syndicated , Malabar News
goa-bjp mla joins-aap
Ajwa Travels

പനാജി: ഗോവയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി എംഎല്‍എ ആം ആദ്‌മി പാര്‍ട്ടിയില്‍ ചേര്‍ന്നു. എംഎൽഎ അലീന സല്‍ദാന്‍ഹയാണ് ആം ആദ്മിയിലേക്ക് ചേക്കേറിയത്. 2012ല്‍ മുന്‍ മന്ത്രി കൂടിയായ ഭര്‍ത്താവിന്റെ വിയോഗത്തിന് ശേഷമായിരുന്നു അലീന ബിജെപിയില്‍ എത്തുന്നത് രണ്ടുതവണ എംഎല്‍എയുമായി. എന്നാൽ ബിജെപിയിപ്പോള്‍ താന്‍ ചേര്‍ന്ന പാര്‍ട്ടിയല്ല എന്നാരോപിച്ചാണ് അലീനയുടെ രാജി.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള അലീനയുടെ രാജി ബിജെപിക്ക് തിരിച്ചടിയായേക്കും. രാജിക്ക് പുറകെ എഎപിയിലേക്ക് ചേര്‍ന്ന അലീനയെ ദേശീയ കണ്‍വീനറും ഡെല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ സ്വാഗതം ചെയ്‌തു.

Read also: കുനൂർ അപകടം; സൈനികരെ സിപിഐഎം അപമാനിച്ചെന്ന് ബിജെപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE