കണ്ണൂര്‍: തളിപ്പറമ്പിൽ ആറു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അച്ഛന്റെ സഹോദരനെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പോക്‌സോ ചുമത്തി കേസെടുത്തത്.
മഞ്ചേശ്വരത്തുള്ള ഭർത്താവിന്റെ വീട്ടിൽവെച്ചു ഭർതൃസഹോദരൻ ആറു വയസുള്ള മകളെ പലതവണ പീഡിപ്പിച്ചെന്നാണ് അമ്മയുടെ പരാതി. രണ്ടു മാസം മുന്‍പാണ് ആദ്യം പീഡനത്തിന് ഇരയാക്കിയതെന്നാണ് കുട്ടിയുടെ മൊഴി. കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തി പരിശോധന നടത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.
തുടർന്ന് കുട്ടിയില്‍ നിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞ് അമ്മ തളിപ്പറമ്പ് പോലീസില്‍ പരാതിപ്പെടുക ആയിരുന്നു. പീഡനം നടന്നത് മഞ്ചേശ്വരത്ത് ആയതിനാൽ കേസ് മഞ്ചേശ്വരം പോലീസിന് കൈമാറി. കുട്ടിയുടെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ തുടര്‍ നടപടികളിലേക്ക് നീങ്ങാനാണ് മഞ്ചേശ്വരം പോലീസിന്റെ തീരുമാനം.
Also Read: കടുവകളുടെ കണക്കെടുപ്പ്; പെരിയാറിലെ സെൻസസ് പൂർത്തിയായി