ഫ്രാൻസിലുണ്ടായ ആക്രമണത്തിന് പിന്തുണ; ഉർദു കവിക്കെതിരെ കേസ്

By News Desk, Malabar News
Case Against Munawwar Rana
Munawwar Rana
Ajwa Travels

ലക്‌നൗ: ഫ്രാൻസിലുണ്ടായ ആക്രമണത്തെ പിന്തുണച്ചതിന്റെ പേരിൽ പ്രശസ്‌ത ഉർദു കവി മുനവ്വർ റാണക്കെതിരെ കേസ്. ഉത്തർപ്രദേശ് പോലീസാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞയാഴ്‌ച ഒരു ഹിന്ദി ചാനലിന് നൽകിയ അഭിമുഖത്തിലെ പരാമർശങ്ങളാണ് കേസിന് ആസ്‌പദമായി പോലീസ് ചൂണ്ടിക്കാട്ടുന്നത്. ഐപിസി 153 എ (മതത്തിന്റെ അടിസ്‌ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള ശത്രുത വളർത്തുക), 295 എ എന്നീ വകുപ്പുകൾ പ്രകാരം ഹസ്രത്ഗഞ്ച് പോലീസ് സ്‌റ്റേഷനിലാണ് ഇദ്ദേഹത്തിനെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌.

സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന റാണയുടെ അഭിമുഖത്തിന്റെ ഒരു വീഡിയോയിൽ പ്രവാചകന്റെ കാർട്ടൂൺ വരച്ചയാളെ കുറ്റപ്പെടുത്തിക്കൊണ്ടാണ് റാണ സംസാരിക്കുന്നത്. തന്റെ മാതാപിതാക്കളെ കുറിച്ച് അത്രയും അധിക്ഷേപകരമായ ഒരു കാർട്ടൂൺ വരച്ചാൽ അയാളെ താൻ കൊല്ലുമെന്നായിരുന്നു റാണയുടെ വാക്കുകൾ. ഫ്രാൻസിലെ വിവാദത്തെ പിന്തുണക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ‘ഞാൻ അവനെ കൊല്ലും’ എന്ന് തന്നെയായിരുന്നു റാണയുടെ മറുപടി.

Also Read: മലബാര്‍ നാവിക അഭ്യാസത്തിന് ഇന്ന് തുടക്കം

എന്നാൽ, തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് റാണ വിശദീകരിച്ചു. പ്രവാചകന്റെ കാർട്ടൂൺ വരച്ചയാൾ തെറ്റ് ചെയ്‌തെന്നും എന്നാൽ അതിന്റെ പേരിൽ നീസിൽ കൊലപാതകം നടത്തിയ വ്യക്‌തി അതിനേക്കാൾ വലിയ തെറ്റാണ് ചെയ്‌തതെന്നും റാണ വ്യക്‌തമാക്കി. ലോകത്തെവിടെയും നടക്കുന്ന കൊലപാതകങ്ങളെ താൻ അംഗീകരിക്കില്ലെന്നും കവി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE