മലബാര്‍ നാവിക അഭ്യാസത്തിന് ഇന്ന് തുടക്കം

By Syndicated , Malabar News
Malabar-naval-excercise_Malabar-news
Ajwa Travels

ന്യൂഡല്‍ഹി: ഇന്ത്യ, യുഎസ്, ജപ്പാന്‍, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ സംയുക്‌തമായി നടത്തുന്ന മലബാര്‍ നാവിക അഭ്യാസത്തിന്റെ ആദ്യഘട്ട അഭ്യാസ പ്രകടനം ഇന്നു തുടങ്ങും. ബംഗാള്‍ ഉള്‍ക്കടല്‍ തീരത്താണ് അഭ്യാസം. നാലു രാജ്യങ്ങളുടെയും നാവിക സേനയുടെ കരുത്ത് തെളിയിക്കുന്നതാകും പ്രകടനമെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് മാതൃക തീര്‍ക്കുന്ന തരത്തിലാവും നാവികാഭ്യാസം നടക്കുക.

ചൈനീസ് സൈനിക മേധാവിത്വം നിലനില്‍ക്കുന്ന മേഖലയില്‍ കരുത്തു തെളിയിക്കുകയെന്നതാണ് നാലു രാജ്യങ്ങളുടെയും സേനകളുടെ ലക്ഷ്യം. അഭ്യാസത്തില്‍ നാവിക സേനയുടെ കരുത്ത് തെളിയിക്കുന്ന നൂതന യുദ്ധോപകരണങ്ങളും കപ്പലുകളും ഹെലികോപ്റ്ററുകളും അണിനിരത്തും.

ഇന്ത്യന്‍ നേവിയുടെ കപ്പലുകള്‍ക്ക് പുറമേ യുഎസ് നാവിക സേനയുടെ യുദ്ധക്കപ്പലായ യുഎസ്എസ് ജോണ്‍ മക്കെയിന്‍, റോയല്‍ ഓസ്‌ട്രേലിയന്‍ നേവിയുടെ എച്ച്എംഎഎസ് ബല്ലാരറ്റ്, എംഎച്ച്-60 ഹെലിക്കോപ്റ്റര്‍, ജാപ്പനീസ് നാവിക സേനയുടെ കപ്പല്‍ ജെഎസ് ഒനാമി, എസ്എച്ച്-60 ഹെലികോപ്റ്റര്‍ എന്നിവയാണ് ആദ്യ ഘട്ടത്തില്‍ പങ്കെടുക്കുന്നത്.

Read also: ബിഹാറില്‍ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ആരംഭിച്ചു; ജനവിധി തേടി പ്രമുഖര്‍

രണ്ടാം ഘട്ടം നവംബര്‍ പകുതിയോടെ അറബിക്കടലില്‍ വെച്ചാവും അരങ്ങേറുന്നത്. ഇന്ത്യ-യുഎസ് സൗഹൃദത്തിന്റെ ഭാഗമായി 1992-ലാണ് മലബാര്‍ നാവികാഭ്യാസം ആരംഭിച്ചത്. പിന്നീട് 2015 മുതല്‍ ജപ്പാനും ഇതില്‍ പങ്കെടുക്കാന്‍ ആരംഭിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഓസ്‌ട്രേലിയ ചടങ്ങില്‍ പങ്കെടുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE