മലബാര്‍ നാവികാഭ്യാസം; ഓസ്ട്രേലിയക്ക് മുന്നറിയിപ്പുമായി ചൈന

By Staff Reporter, Malabar News
Malabarnews-Exercise
Representational Image
Ajwa Travels

ബെയ്ജിംഗ്: മലബാര്‍ നാവികാഭ്യാസത്തില്‍ പങ്കെടുക്കാനുള്ള ഓസ്ട്രേലിയന്‍ തീരുമാനത്തില്‍ അതൃപ്‌തി പരസ്യമാക്കി ചൈന രംഗത്ത്. ചടങ്ങില്‍ പങ്കെടുത്ത ഓസ്ട്രേലിയയുടെ തീരുമാനത്തിന് അവര്‍ വലിയ വില നല്‍കേണ്ടി വരുമെന്നാണ് ചൈനയുടെ പ്രതികരണം.

യുഎസ് നേതൃത്വം വഹിക്കുന്ന പുതിയ സഖ്യത്തില്‍ ചേരുന്നത് സാമ്പത്തിക രംഗത്ത് ഉള്‍പ്പെടെ ഓസ്ട്രേലിയക്ക് കനത്ത നഷ്‌ടം ഉണ്ടാക്കുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കി. ചൈനീസ് കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ ചൈന ഡെയിലിയില്‍ പുറത്തുവന്ന എഡിറ്റോറിയലിലാണ് പ്രതികരണം രേഖപ്പെടുത്തിയതെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മലബാര്‍ നാവികാഭ്യാസത്തിന്റെ ആദ്യ ഘട്ടം നവംബര്‍ മൂന്നിന് ബംഗാള്‍ ഉള്‍ക്കടലില്‍ വെച്ചാണ് ആരംഭിച്ചത്. ഇന്ത്യന്‍ നേവിക്ക് പുറമേ യുഎസ്, ജപ്പാന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നാവിക സേനകളാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.

കോവിഡ് രോഗബാധ കണക്കിലെടുത്ത് കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് അഭ്യാസ പ്രകടനങ്ങള്‍ നടന്നത്. ആദ്യമായാണ് ഓസ്ട്രേലിയ മലബാര്‍ നാവികാഭ്യാസത്തില്‍ പങ്കെടുക്കുന്നത്.

വ്യാപാര, സാമ്പത്തിക രംഗങ്ങളില്‍ മേഖലയിലെ ചൈനീസ് ആധിപത്യം തകര്‍ക്കാന്‍ വേണ്ടിയാണ് നാല് രാജ്യങ്ങളും ചേര്‍ന്ന് കൂട്ടായ്‌മ രൂപീകരിച്ചത്. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കവും, ജപ്പാനുമായുള്ള ചൈനയുടെ സമുദ്രാതിര്‍ത്തിയിലെ തര്‍ക്കങ്ങളും കൂട്ടായ്‌മയില്‍ ചര്‍ച്ചയായി. ഇതോടെയാണ് ചൈന വിഷയത്തില്‍ പ്രതികരിക്കാന്‍ തുടങ്ങിയത്.

Read Also: ഭൂമി കയ്യേറ്റം; കമ്പ്യൂട്ടര്‍ ബാബയുടെ ആശ്രമം പൊളിച്ചുമാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE