തലസ്‌ഥാനത്ത് പോലീസിന് നേരെ സൈനികന്റെ ആക്രമണം; എസ്‌ഐയുടെ കയ്യൊടിഞ്ഞു

By News Desk, Malabar News
Kerala police
Ajwa Travels

തിരുവനന്തപുരം: തലസ്‌ഥാനത്ത് വീണ്ടും പോലീസിന് നേരെ ആക്രമണം. പൂന്തുറ സ്‌റ്റേഷനിലെ രണ്ട് എസ്‌ഐ മാര്‍ക്ക് പരിക്കേറ്റു. ഒരു എസ്‌ഐയുടെ കൈയൊടിഞ്ഞു. വാഹന പരിശോധനക്കിടെ സൈനികനാണ് പോലീസിനെ ആക്രമിച്ചത്.

സംഭവത്തില്‍ കെല്‍വിന്‍ വില്‍സ് എന്ന സൈനികനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പരിശോധനക്കിടെ വനിതാ പോലീസ് ഉദ്യോഗസ്‌ഥയോട് ഇയാള്‍ മോശമായി പെരുമാറിയെന്ന് പോലീസ് പറയുന്നു. ഇതിനെ തുടര്‍ന്ന് അറസ്‌റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് സൈനികന്‍ പോലീസിനെ ആക്രമിച്ചത്.

കഴിഞ്ഞ ദിവസവും തലസ്‌ഥാനത്ത് പോലീസിന് നേരെ ഗുണ്ടാ സംഘങ്ങളുടെ ആക്രമണം നടന്നിരുന്നു. കമലേശ്വരത്ത് വീടാക്രമിച്ച് മോഷണം നടത്തിയ പ്രതികളെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. പ്രതികള്‍ പോലീസ് വാഹനം ഇടിച്ച് തെറിപ്പിക്കാന്‍ ശ്രമിക്കുക ആയിരുന്നു. കേസില്‍ മൂന്ന് പേരെ ഫോര്‍ട്ട് പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.

Read Also: സംസ്‌ഥാനത്ത് ഈ മാസം റെക്കോര്‍ഡ് മഴ; 145 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE