കൊട്ടാരക്കരയിൽ നടുറോഡിൽ കൂട്ടത്തല്ല്; എസ്‌ഐക്കും കുടുംബത്തിനും പരിക്ക്

By Trainee Reporter, Malabar News
police-officer-and-his-family-attacked-in-kollam
കൊട്ടാരക്കരയിൽ നടുറോഡിൽ നടന്ന കൂട്ടത്തല്ല്
Ajwa Travels

കൊല്ലം: കൊട്ടാരക്കരയിൽ നടുറോഡിൽ കൂട്ടത്തല്ല്. കൊട്ടാരക്കര പുത്തൂരിൽ കാർ തടഞ്ഞു നിർത്തി പോലീസ് ഉദ്യോഗസ്‌ഥരെയും കുടുംബത്തെയും അക്രമിച്ചതായാണ് പരാതി. ആക്രമണത്തിൽ കുണ്ടറ സ്‌റ്റേഷനിലെ സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ഐ സുഗുണനും കുടുംബത്തിനും മർദ്ദനമേറ്റു.

ഓവർടേക്കിനെ ചൊല്ലിയുള്ള തർക്കമാണ് കൂട്ടത്തല്ലിൽ എത്തിയത്. പുത്തൂരിൽ ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. എസ്ഐയുടെ ഭാര്യ പ്രിയ, മകൻ അമൽ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. അമലിനെ ഹെൽമറ്റ് കൊണ്ട് തലക്കടിച്ചു. സംഭവത്തിൽ പുത്തൂർ സ്വദേശികളായ രണ്ടുപേരെ പോലീസ് കസ്‌റ്റഡിയിലെടുത്തു.

Most Read: അച്ചടക്കം ലംഘിച്ചിട്ടില്ല; നോട്ടീസിന് വ്യക്‌തമായ മറുപടി നൽകുമെന്ന് കെവി തോമസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE