യുവ ഡോക്‌ടറുടെ ആത്‍മഹത്യ; അന്വേഷണത്തിന് ഉത്തരവ്

By Trainee Reporter, Malabar News
Malabar News_ doctor died in kollam
Dr. Anoop Krishnan
Ajwa Travels

കൊല്ലം: യുവ ഡോക്‌ടറുടെ ആത്‍മഹത്യയില്‍ വിശദ അന്വേഷണത്തിന് ഉത്തരവിട്ട് കൊല്ലം സിറ്റി കമ്മീഷണര്‍. ആത്‍മഹത്യ ചെയ്‌ത ഡോക്‌ടര്‍ അനൂപിനെ ആരെങ്കിലും ഭീഷണിപ്പെടുത്തിയോ എന്നും പോലീസ് അന്വേഷിക്കും. ആത്‍മഹത്യയില്‍ കിളികൊല്ലൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെയാണ് അനൂപ് ഓര്‍ത്തോകെയര്‍ ആശുപത്രി ഉടമ അനൂപ് കൃഷ്‌ണന്‍ ആത്‍മഹത്യ ചെയ്‌തത്. ഓര്‍ത്തോ കെയറിലെ ശസ്‌ത്രക്രിയക്കിടെ 7 വയസുകാരി മരിച്ചത് ചികിത്സ പിഴവ് മൂലമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ആശുപത്രിക്കെതിരെ പ്രതിഷേധങ്ങള്‍ വ്യാപകമായ സാഹചര്യത്തിലാണ് ഡോക്‌ടറുടെ ആത്‍മഹത്യ. പ്രതിഷേധങ്ങളെ തുടര്‍ന്നുള്ള സമ്മര്‍ദ്ദമാണ് ഡോക്‌ടറുടെ മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ മരണത്തിലും പോലീസ് അന്വേഷണം നടക്കുന്നുണ്ട്.

ആത്‍മഹത്യയില്‍ ഐപിസി 174 പ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. കിളികൊല്ലൂര്‍ സിഐ അനില്‍ കുമാറിനാണ് കേസിന്റെ ചുമതല. ഇന്നലെയാണ് ഡോക്‌ടര്‍ അനൂപിനെ കൈ ഞരമ്പ് മുറിച്ച ശേഷം ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Read also: കോവിഡ് രോഗിയെ പുഴുവരിച്ച സംഭവം; നഴ്‌സുമാരടക്കം 3 പേര്‍ക്ക് സസ്‌പെൻഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE