പുൽവാമയിൽ ഭീകരാക്രമണം; ഒരു പോലീസുകാരന് വെടിയേറ്റു

By Staff Reporter, Malabar News
four-more-terrorists-killed-in-Kashmir
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പുല്‍വാമയില്‍ പോലീസുകാരന്റെ വീടിന് നേരെ ആക്രമണം. ആക്രമണത്തില്‍ പോലീസ് കോണ്‍സ്‌റ്റബിള്‍ റിയാസ് അഹമ്മദ് തോക്കറിന് വെടിയേറ്റു. മേഖലയില്‍ സുരക്ഷാസേന ശക്‌തമായ തിരച്ചില്‍ നടത്തുകയാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അഹമ്മദ് തോക്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പുല്‍വാമ ജില്ലയിലെ ഗുഡാരു മേഖലയിലാണ് ഭീകരരുടെ ആക്രമണത്തില്‍ പോലീസുകാരന് വെടിയേറ്റത്. അതിനിടെ ഇന്നലെ സെന്‍ട്രല്‍ കശ്‌മീരിലെ ബുദ്ഗാമില്‍ ഭീകരരുടെ ആക്രമണത്തില്‍ കശ്‌മീരി പണ്ഡിറ്റ് സമുദായത്തില്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്‌ഥന്‍ കൊല്ലപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. വലിയ ജനാവലിയാണ് പ്രദേശത്തെത്തിയിട്ടുള്ളത്.

Read Also: വ്‌ളോഗർ റിഫയുടെ മരണം; ഭർത്താവ് മെഹ്‌നാസിനായി ലുക്കൗട്ട് നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE