ഇഡി ഓഫീസിലേക്ക് വെള്ളിയാഴ്‌ച പോപ്പുലർ ഫ്രണ്ട് മാർച്ച് നടത്തും

By Trainee Reporter, Malabar News
Malabar News_ popular front
Representational Image
Ajwa Travels

കോഴിക്കോട്: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നടപടികളിൽ പ്രതിഷേധിച്ച് വെള്ളിയാഴ്‌ച കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ മാർച്ച് നടത്തുമെന്ന് സംസ്‌ഥാന ജനറൽ സെക്രട്ടറി എ അബ്‌ദുൽ സത്താർ അറിയിച്ചു. പക്ഷപാതപരമായി നിലപാടുകൾ സ്വീകരിക്കേണ്ട ഏജൻസി ആർഎസ്എസിന്റെ ഉപകരണമായാണ് പ്രവർത്തിക്കുന്നതെന്നാണ് പോപ്പുലർ ഫ്രണ്ട് ആരോപിക്കുന്നത്. ഈ മാസം 11ന് തിരുവനന്തപുരം മുതൽ പാലക്കാട് വരെയും, ശേഷം 15ന് മലപ്പുറം മുതൽ പാലക്കാട് വരെയും ജില്ലകളിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും.

കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് റെയ്‌ഡ്‌ നടത്തിയിരുന്നു. അന്വേഷണ ഏജൻസികളെയും ഭരണഘടനാ സ്‌ഥാപനങ്ങളെയും ഉപയോഗിച്ച് പോപ്പുലർ ഫ്രണ്ടിനെ കീഴ്‌പ്പെടുത്താനും നിശബ്‌ദമാക്കുവാനുമാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ അത് വ്യാമോഹം മാത്രമാണ്. ഇഡിയെ ഉപയോഗിച്ചുള്ള വേട്ടയാടലിനെതിരെ ശക്‌തമായി പ്രതിഷേധിക്കുമെന്നും പോപ്പുലർ ഫ്രണ്ട് അറിയിച്ചു.

Read also: തദ്ദേശ തിരഞ്ഞെടുപ്പില്‍ ശബരിമല യുവതീ പ്രവേശനം ചര്‍ച്ചയാക്കി യുഡിഎഫ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE