തദ്ദേശ തിരഞ്ഞെടുപ്പില്‍ ശബരിമല യുവതീ പ്രവേശനം ചര്‍ച്ചയാക്കി യുഡിഎഫ്

By Syndicated , Malabar News
local body election udf_Malabar news
Ajwa Travels

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍  ശബരിമല വിഷയം വീണ്ടും ചര്‍ച്ചയാക്കി യുഡിഎഫ്. തങ്ങള്‍  അധികാരത്തില്‍ എത്തിയാല്‍ ഓഡിനന്‍സ് വഴി ശബരിമലയിലെ യുവതീ പ്രവേശനം തടയുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞു. മാത്രമല്ല  സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് നടപ്പാക്കിയ ഇടതുമുന്നണിക്ക്  വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട്  നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്.

വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ സിപിഎമ്മിനു മതമൈത്രി അവകാശപ്പെടാന്‍  അര്‍ഹതയില്ല. വിശ്വാസ സംരക്ഷണം ഉറപ്പു വരുത്താന്‍ നിയമം പാസാക്കാന്‍  മുഖ്യമന്ത്രിയോട് ആവശ്യപ്പെടാന്‍ സിപിഎം സംസ്‌ഥാന സെക്രട്ടറി വിജയരാഘവനെ വെല്ലുവിളിക്കുകയാണ് താനെന്നും  ഹസന്‍ പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമല വിശ്വാസികളുടെ വികാരം മാനിച്ച്  നിയമം കൊണ്ടുവരും.

വര്‍ഗീയത ഇളക്കിവിടാനാണു മുഖ്യമന്ത്രിയുടെ ശ്രമമെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. എന്നാൽ മതവും വിശ്വാസവും പറഞ്ഞ് സംഘപരിവാറിനേക്കാള്‍ ‘മനോഹരമായി’ യുഡിഎഫ് വോട്ട് പിടിക്കുന്നുവെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആക്ഷേപം.

Read also: അഭയ കേസ്; പ്രതികളുടെ വാദം ഇന്ന് പൂര്‍ത്തിയായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE