80 വയസിന് മുകളിലുള്ളവരുടെ തപാൽ വോട്ടുകൾ പ്രത്യേകം സൂക്ഷിക്കണം; കോൺഗ്രസ് ഹൈക്കോടതിയിൽ

By News Desk, Malabar News
Representational Image
Ajwa Travels

കൊച്ചി: എൺപത് വയസിന് മുകളിലുള്ള പൗരൻമാരുടെ പോസ്‌റ്റൽ വോട്ടുകൾ പ്രത്യേകം സൂക്ഷിക്കണമെന്ന് കോൺഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് പാർട്ടി ഹൈക്കോടതിയെ സമീപിച്ചു. കോൺഗ്രസ് സ്‌ഥാനാർഥികളായ കെ മുരളീധരൻ, ആനാട് ജയൻ, ദീപക് ജോയ് എന്നിവരാണ് ഹൈക്കോടതിയിൽ ഹരജി നൽകിയത്.

80 വയസിന് മുകളിലുള്ളവരുടെ തപാൽ വോട്ടിൽ തിരിമറി നടക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ ഹരജി. ഹൈക്കോടതി നാളെ പരിഗണിക്കും.

അതേസമയം, വോട്ടർ പട്ടികയിലെ ഇരട്ടവോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹരജിയിലും ഹൈക്കോടതി നാളെ വിധി പറയും. നിലവിൽ വോട്ടർ പട്ടികയിൽ 38,586 ഇരട്ട വോട്ടുകൾ കണ്ടെത്തിയെന്നും, എന്നാൽ വോട്ടർ പട്ടികയിൽ ഇനിയൊരു മാറ്റം സ്വീകരിക്കുക സാധ്യമല്ലെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വ്യക്‌തമാക്കിയത്.

Also Read: തിരഞ്ഞെടുപ്പ് ചട്ടലംഘനം; സുരേഷ് ഗോപിക്കെതിരെ പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE