ഭിന്നശേഷിക്കാര്‍ക്ക് പ്രസവാനന്തര ധനസഹായം; ‘മാതൃജ്യോതി’ പദ്ധതിയിലേക്ക് അപേക്ഷിക്കാം

By Desk Reporter, Malabar News
'Mathrujyothi'-scheme
Ajwa Travels

പത്തനംതിട്ട: ഭിന്നശേഷിക്കാരായ സ്‌ത്രീകള്‍ക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനായി ധനസഹായം അനുവദിക്കുന്ന മാതൃജ്യോതി പദ്ധതിയിലേക്ക് അപേക്ഷിക്കാം. പ്രതിമാസം 2000 രൂപ വീതം രണ്ടുവര്‍ഷം വരെ ധനസഹായം അനുവദിക്കുന്ന ഈ പദ്ധതിയിലൂടെ ആര്‍പിഡബ്ള്യുഡി ആക്‌ട് അനുശാസിക്കുന്ന 21 തരം വൈകല്യ ബാധിതര്‍ക്ക് ആനുകൂല്യം ലഭിക്കും.

എങ്ങനെ അപേക്ഷിക്കണം?

  • നിര്‍ദ്ദിഷ്‌ട ഫോറത്തില്‍ ആവശ്യമായ രേഖകള്‍ സഹിതം പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫിസർക്ക് അപേക്ഷ നല്‍കണം.
  • പ്രസവശേഷം ആശുപത്രിയില്‍ നിന്നുള്ള ഡിസ്‌ചാർജ് സര്‍ട്ടിഫിക്കറ്റ്, വൈകല്യം സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
  • ഗുണഭോക്‌താവിന്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.
  • ഒരാള്‍ക്ക് പരമാവധി രണ്ടു തവണ മാത്രമേ ആനുകൂല്യം അനുവദിക്കുകയുള്ളൂ.
  • ഗുണഭോക്‌താവ് സ്‌ഥിര താമസമാക്കിയിട്ടുള്ള ജില്ലയില്‍ വേണം അപേക്ഷ സമര്‍പ്പിക്കേണ്ടത്.
  • ദമ്പതികള്‍ രണ്ടുപേരും വൈകല്യ ബാധിതരാണെങ്കില്‍ മുന്‍ഗണന ലഭിക്കും. ഇത്തരം അപേക്ഷകളില്‍ രണ്ടു പേരുടെയും മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. (ഭര്‍ത്താവിന്റെ വൈകല്യശതമാനം 40 ശതമാനത്തിന് മുകളില്‍ ആയിരിക്കണം).

കുട്ടിക്കും വൈകല്യം ഉണ്ടെങ്കില്‍ പീഡിയാട്രീഷന്‍ നല്‍കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ മുന്‍ഗണന നല്‍കും. മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി വിഭാഗത്തില്‍ ബധിരരും അന്ധരുമായവർക്ക് ആദ്യ പരിഗണനയും ഇന്റലക്ച്വല്‍ ഡിസബിലിറ്റി തരങ്ങള്‍ക്ക് രണ്ടാം പരിഗണനയും നല്‍കും. ആകെ 100 പേര്‍ക്ക് മാത്രമാണ് ഒരു വര്‍ഷം വിപുലീകരിച്ച പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫിസിൽ നിന്നും അറിയാം. ഫോണ്‍: 0468 2325168.

Most Read:  വടക്കന്‍ കേരളത്തില്‍ മഴ കനക്കും; കണ്ണൂരും കാസർഗോഡും ഇന്ന് യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE