‘ഹിന്ദു ദേശീയവാദത്തിൽ ബിജെപിയെ പിന്തളളാനുളള ശ്രമത്തിലാണ് കേജ്‌രിവാൾ’; ആരോപണവുമായി പ്രശാന്ത് ഭൂഷൺ

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: ഹിന്ദു ദേശീയവാദത്തിൽ ബിജെപിയെ പിന്തളളാനുളള ശ്രമത്തിലാണ് കേജ്‌രിവാളെന്ന് പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ലോക്‌പാൽ ക്യാംപയിനിൽ അരവിന്ദ് കേജ്‌രിവാളിന്റെ പങ്കാളിയായതിലും സഹായിച്ചതിലും താൻ ഇന്ന് ലജ്ജിക്കുന്നുവെന്നും അദ്ദേഹം തന്റെ ട്വിറ്റർ കുറിപ്പിലൂടെ അറിയിച്ചു.

‘പ്രായമായവർക്ക് അയോദ്ധ്യ രാമക്ഷേത്രത്തിലേക്ക് സൗജന്യ യാത്രയൊരുക്കും’ എന്ന ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ പ്രസ്‌താവന അടങ്ങിയ വാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ലോക്‌പാൽ ക്യാംപയിനിൽ അരവിന്ദ് കേജ്‌രിവാളിന്റെ പങ്കാളിയായതിലും സഹായിച്ചതിലും ഞാൻ ഇന്ന് ലജ്ജിക്കുന്നു. അയാൾ മുഖ്യമന്ത്രി ആകുന്നതിനുവേണ്ടി ക്യാംപയിനെ ഉപയോഗിച്ചു. അതിനുശേഷം ലോക്‌പാലിനെയും ആംആദ്‌മി പാർട്ടിയുടെ മൂലധന ശേഖരണത്തിന്റെ സുതാര്യതയെയും ബദൽ രാഷ്‌ട്രീയത്തെയും വലിച്ചെറിഞ്ഞു. ഇപ്പോൾ ഹിന്ദു ദേശീയവാദത്തിൽ ബിജെപിയെ പിന്തളളാൻ ശ്രമിക്കുകയാണ്’- പ്രശാന്ത് ഭൂഷൺ കുറിച്ചു.

രാമക്ഷേത്ര വിഷയത്തിൽ നേരത്തേയും അരവിന്ദ് അരവിന്ദ് കേജ്‌രിവാളിനെതിരേ വ്യാപക വിമർശനം ഉയർന്നിരുന്നു. ആർഎസ്എസിന്റെ ബി ടീമാണ് ആംആദ്‌മി പാർട്ടിയെന്നാണ് സാമൂഹിക മാദ്ധ്യമങ്ങളിലെ ആരോപണം.

Read Also: കോവിഡ് വ്യാപനം രൂക്ഷം; ലോകത്ത് 12 കോടി കടന്ന് രോഗബാധിതർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE