പ്രീമിയർ ലീഗ്; വിജയം തേടി ചെൽസിയും ലിവർപൂളും ഇന്നിറങ്ങും

By Staff Reporter, Malabar News
Ajwa Travels

ലണ്ടൻ: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നത്തെ മൽസരങ്ങളില്‍ ലിവർപൂൾ, ന്യൂകാസിലിനെയും ചെൽസി വെസ്‌റ്റ് ഹാമിനെയും നേരിടും. ലിവർപൂൾ-ന്യൂകാസില്‍ മൽസരം വൈകീട്ട് അഞ്ച് മണിക്കാണ്. വെസ്‌റ്റ് ഹാം-ചെല്‍സി പോരാട്ടം രാത്രി പത്തിനും. പോയിന്റ് പട്ടികയിൽ ചെൽസി നാലാമതും വെസ്‌റ്റ് ഹാം അഞ്ചാമതുമാണ്. മുൻ ചാമ്പ്യൻമാരായ ലിവർപൂൾ ഏഴാമതും ന്യൂ കാസില്‍ 15ആം സ്‌ഥാനത്തുമാണ് പട്ടികയിൽ.

ഇന്നലത്തെ മൽസരത്തില്‍ എവർട്ടണെതിരെ ആഴ്‌സണല്‍ തോൽവി വഴങ്ങി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ആഴ്‌സണലിനെ എവർട്ടൺ തോൽപിച്ചത്. ആഴ്‌സണൽ ഗോൾ കീപ്പർ ലെനോയുടെ സെൽഫ് ഗോളിലാണ് എവർട്ടൺ മൽസരം ജയിച്ചത്. മൽസരം അവസാനിക്കാൻ 14 മിനിറ്റ് മാത്രം ബാക്കിയിരിക്കെയാണ് ലെനോയുടെ സെൽഫ് ഗോൾ പിറന്നത്.

Read Also: സമ്മാനമായി ആർസിബിയുടെ ജേഴ്‌സി; കോഹ്‍ലിക്ക് നന്ദി പറഞ്ഞ് പെപ് ഗാർഡിയോള

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE