സമ്മാനമായി ആർസിബിയുടെ ജേഴ്‌സി; കോഹ്‍ലിക്ക് നന്ദി പറഞ്ഞ് പെപ് ഗാർഡിയോള

By Staff Reporter, Malabar News
Kohli-Pep
വിരാട് കോഹ്‍ലി, പെപ് ഗാർഡിയോള
Ajwa Travels

മാഞ്ചസ്‌റ്റർ: ലോക ഫുട്ബോള്‍ കണ്ട ഏറ്റവും മികച്ച പരിശീലകൻമാരിൽ ഒരാളാണ് പെപ് ഗാർഡിയോള. ഐപിഎല്ലിലെ ഗ്ളാമർ ഫ്രാഞ്ചൈസിയായ റോയൽ ചലഞ്ചേഴ്‌സ് നായകനായ വിരാട് കോഹ്‍ലിക്ക് നന്ദി അറിയിച്ചു കൊണ്ടുള്ള ഗാർഡിയോളയുടെ മറുപടിയാണ് ഇപ്പോൾ ലോകശ്രദ്ധ നേടുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിന്റെ ജേഴ്‌സി സമ്മാനമായി നല്‍കിയതിനാണ് ഗാര്‍ഡിയോള കോഹ്‍ലിയോട് നന്ദി പറഞ്ഞത്.

‘കുറച്ച് ക്രിക്കറ്റ് നിയമങ്ങളൊക്കെ പഠിക്കാന്‍ സമയമായിരിക്കുന്നു. ആര്‍സിബി ജേഴ്‌സി അയച്ചു തന്നതിന് സുഹൃത്തായ വിരാട് കോഹ്‍ലിക്ക് നന്ദി അറിയിക്കുന്നു. ഇനി നിങ്ങളുടെ ഊഴമാണ്, മാഞ്ചസ്‌റ്റര്‍ സിറ്റിയുടെ ജേഴ്‌സി ധരിക്കാന്‍’ ഗാര്‍ഡിയോള ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു.

 

View this post on Instagram

 

A post shared by PepTeam (@pepteam)

കോവി‍ഡ് ലോക്ക്ഡൗണ്‍ കാലത്ത് കഴിഞ്ഞ വര്‍ഷം വിരാട് കോഹ്‍ലിയും ഗാര്‍ഡിയോളയും തമ്മില്‍ പ്യൂമ ഇന്ത്യ നടത്തിയ പരിപാടിയിലൂടെ ആശയവിനിമയം നടത്തിയിരുന്നു. ഇതിന് പിന്നലെയാണ് പെപ്പിന് സമ്മാനമായി കോഹ്‍ലിയുടെ വക ജേഴ്‌സിയെത്തിയത്‌.

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരധകരുടെ ഇഷ്‌ടകോച്ചാണ് പെപ് ഗാർഡിയോള. തന്റെ കരിയറിൽ ഒരുവിധപ്പെട്ട എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ അപൂർവ വ്യക്‌തി കൂടിയാണ് പെപ്. ചാമ്പ്യന്‍സ് ലീഗും ലാ ലിഗയും ബുണ്ടസ് ലീഗും, പ്രീമിയര്‍ ലീഗുമെല്ലാം കൈപ്പിടിയിലൊതുക്കിയ കോച്ച്‌ കൂടിയാണ് അദ്ദേഹം. നിലവിൽ പ്രീമിയർ ലീഗ് ക്ളബ് മാഞ്ചസ്‌റ്റർ സിറ്റിയെയാണ് പെപ് പരിശീലിപ്പിക്കുന്നത്.

Read Also: ധനുഷ്-മാരി സെല്‍വരാജ് കൂട്ടുകെട്ട് വീണ്ടും; പുതിയ ചിത്രം പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE