വാക്‌സിൻ ഒരു തുള്ളി പോലും പാഴാക്കാതെ കേരളം; അഭിനന്ദിച്ച് പ്രധാനമന്ത്രി

By Desk Reporter, Malabar News
Narendra-Modi,-Pinarayi-Vijayan
Representational Image
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ നൽകിയ കോവിഡ് വാക്‌സിൻ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിച്ച കേരളത്തിലെ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്‌ഥാനത്തിന് കിട്ടിയ വാക്‌സിൻ പാഴാക്കാതെ ഉപയോഗിച്ചുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ് ഉദ്ധരിച്ചാണ് പ്രധാനമന്ത്രിയുടെ അഭിനന്ദനം.

വെയ്‌സ്‌റ്റേജ്‌ ഫാക്റ്റർ എന്ന നിലയില്‍ അധികമുണ്ടായിരുന്ന ഒരു ഡോസ് പോലും ജനങ്ങള്‍ക്ക് നല്‍കാന്‍ കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സാധിച്ചു. ഇക്കാര്യം ഇന്നലെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി ആവർത്തിച്ചിരുന്നു.

Also Read:  തൃപ്പൂണിത്തുറയിലെ വിജയത്തിൽ സിപിഎമ്മിന്റെ പരാതി; കോടതിയിൽ കാണാമെന്ന് കെ ബാബു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE