യുഎഇയുടെ ഗോൾഡൻ വിസ പൃഥ്വിരാജിനും

By News Desk, Malabar News
Prithviraj gets UAE's Golden Visa
Ajwa Travels

ദുബായ്: മലയാള സിനിമാതാരം പൃഥ്വിരാജിന് യുഎഇയുടെ ദീർഘകാല താമസവിസയായ ഗോൾഡൻ വിസ ലഭിച്ചു. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്‌ഥാനത്ത് നടന്ന ചടങ്ങിൽ പൃഥ്വിരാജ് ഗോൾഡൻ വിസ ഏറ്റുവാങ്ങി.

‘ഗോള്‍ഡില്‍ ജോയിന്‍ ചെയ്യും മുമ്പേ ഗോള്‍ഡന്‍ വിസ’ എന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്ന ചിത്രവും പൃഥ്വിരാജ് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചു. ‘പ്രേമം’ എന്ന ചിത്രത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘ഗോള്‍ഡ്’.

നേരത്തെ മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, ടോവിനോ തോമസ് എന്നിവർക്കും ഗോൾഡൻ വിസ ലഭിച്ചിരുന്നു. വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുന്ന പ്രതിഭകൾക്ക് യുഎഇ ഭരണകൂടം നൽകുന്നതാണ് പത്തുവർഷത്തെ ഗോൾഡൻ വിസ.

ഷാരൂഖ് ഖാൻ, സഞ്‌ജയ് ദത്ത് എന്നിവരാണ് ഇതിനു മുൻപ് ഗോൾഡൻ വിസ നേടിയ ഇന്ത്യൻ സിനിമാ താരങ്ങൾ.

Also Read: ഇന്ത്യയിലെ കർഷകരെക്കുറിച്ച് ചര്‍ച്ച ചെയ്യാം; മെഹ്‌ബൂബ മുഫ്‌തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE