‘അസം പ്രളയ ബാധിതരുടെ കാര്യത്തിൽ മിണ്ടാട്ടമില്ല’; മോദിയെ വിമർശിച്ച് പ്രിയങ്ക

By News Desk, Malabar News
priyanka gandhi
Ajwa Travels

ദിസ്‌പൂർ: 22 കാരിയായ ദിഷ രവിയുടെ ട്വീറ്റിൽ ദുഃഖിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അസം പ്രളയത്തെക്കുറിച്ച് മിണ്ടുന്നില്ലെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി അസമിൽ നടന്ന റാലിയിലാണ് പ്രിയങ്കയുടെ പ്രതികരണം.

ദിഷ രവിയുടെ പോസ്‌റ്റിൽ വ്യാകുലനാകുന്ന പ്രധാനമന്ത്രി അസമിൽ പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവരുടെ ബുദ്ധിമുട്ടിൽ വേദനിക്കുന്നില്ല എന്നായിരുന്നു പ്രിയങ്കയുടെ ആരോപണം. ടൂൾകിറ്റ് വിവാദത്തെക്കുറിച്ചും അതിൽ കോൺഗ്രസിന് പങ്കുണ്ടെന്നും പ്രധാനമന്ത്രി ആരോപിച്ചതിന് പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം.

അതേസമയം, അസമിൽ ഇന്ന് നടന്ന ബിജെപിയുടെ പ്രചരണ റാലിയിൽ പ്രധാനമന്ത്രി കോൺഗ്രസിനെ രൂക്ഷമായി വിമർശിക്കുക ഉണ്ടായി. അധികാര കൊതി കാരണം തോന്നുംപോലെ സഖ്യത്തിലേര്‍പ്പെടുന്ന കോണ്‍ഗ്രസിന് കേരളത്തിലടക്കം ഈ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി കിട്ടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രകടന പത്രികയില്‍ വ്യാജ വാഗ്‌ദാനങ്ങള്‍ മുന്‍പോട്ട് വെക്കുന്ന കോണ്‍ഗ്രസിനെ ഒരു സംസ്‌ഥാനവും വിശ്വാസത്തിൽ എടുക്കില്ലെന്നും മോദി ആരോപിച്ചിരുന്നു.

Kerala News: നാമനിർദേശ പത്രിക തള്ളിയ സംഭവം; കോടതിക്ക് ഇടപെടാൻ ആകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE