രജനികാന്തിനെതിരെ പ്രതിഷേധം; ആരാധകന്‍ ആത്‍മഹത്യക്ക് ശ്രമിച്ചു

By Syndicated , Malabar News
Ajwa Travels

ചെന്നൈ: രാഷ്‌ട്രീയത്തിലേക്കില്ലെന്ന നടന്‍ രജനികാന്തിന്റെ തീരുമാനത്തിന് പിന്നാലെ പ്രതിഷേധം ശക്‌തം. നടന്റെ  വീടിന് മുന്നില്‍ ആരാധകന്‍  ആത്‍മഹത്യാ ശ്രമം നടത്തി. തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ചെന്നൈ സ്വദേശി മുരുകേശന്‍ സ്വയം തീകൊളുത്തി ആത്‍മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

രാഷ്‌ട്രീയത്തിലേക്കില്ലെന്ന രജനികാന്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ആരംഭിച്ച പ്രതിഷേധം തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുകയാണ്. ചെന്നൈ നഗരത്തിലും തമിഴ്‌നാടിന്റെ പല ഭാഗങ്ങളിലും രജനികാന്ത് ആരാധകര്‍ തെരുവിലറിങ്ങി. ചിലയിടത്ത്  രജനിയുടെ കോലം കത്തിക്കുന്ന സംഭവങ്ങളുമുണ്ടായി.

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് രജനികാന്ത് രാഷ്‌ട്രീയത്തില്‍ പ്രവേശിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചത്. രണ്ട് വര്‍ഷം മുന്‍പ് വൃക്ക മാറ്റിവെക്കല്‍ ശസ്‌ത്രക്രിയക്ക് വിധേയനായ ആളാണ് രജനി. അതിനാല്‍ അദ്ദേഹത്തിന്റെ രാഷ്‌ട്രീയ പ്രവേശനത്തിനെതിരെ സ്വന്തം കുടുംബത്തില്‍ നിന്നു തന്നെ വലിയതോതില്‍ എതിര്‍പ്പ് ഉണ്ടായിരുന്നു.

അപ്രതീക്ഷിതമായി ഉണ്ടായ ആശുപത്രി വാസം ദൈവം തന്ന സൂചനയായി കാണുന്നുവെന്നാണ് രാഷ്‌ട്രീയ പ്രവേശനം ഉപേക്ഷിച്ചുള്ള തീരുമാനം വിശദീകരിച്ചു കൊണ്ട് രജനി പറഞ്ഞത്.

Read also: കോവിഡ് വാക്‌സിന്‍ അനുമതി; നിര്‍ണായക അവലോകന യോഗം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE