കണ്ണൂർ: കാട്ടാന ശല്യത്തിന് ശാശ്വതമായ പരിഹാരം വേണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. പ്രതിഷേധ മാർച്ച് മുൻ എംഎൽഎ വിടി ബൽറാം ഉൽഘാടനം ചെയ്‌തു. കേരള- കർണാടക അതിർത്തി പ്രദേശമായ കൂട്ടുപുഴ മുതൽ പേരട്ടവരെയാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
കാട്ടാന ശല്യം പരിഹരിക്കാൻ ശാസ്‌ത്രീയ പഠനത്തിലൂടെ പരിഹാരം കാണുക, വന്യ മൃഗങ്ങൾ കൃഷി നശിപ്പിച്ച കർഷകർക്ക് നഷ്‌ടപരിഹാരം നൽകുക, കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ജസ്‌റ്റിന്റെ കുടുംബത്തെ സംരക്ഷിക്കുക, ആറളത്തെ അനമത്തിൽ നിർമാണം വേഗത്തിൽ പൂർത്തീകരിക്കുക എന്നിവ ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം നടത്തിയത്.
വന്യമൃഗ ശല്യത്തിൽ നിന്ന് ജനങ്ങളുടെ ജീവന് സർക്കാർ സംരക്ഷണം ഉറപ്പാക്കണമെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത സജീവ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. വിഷയത്തിൽ സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ സമരം ശക്‌തമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം.
Read Also: വാക്കേറ്റത്തിന് പിന്നാലെ ആക്രമണം; നിഥിനയുടെ കഴുത്തറുത്തത് പേപ്പർ കട്ടർ ഉപയോഗിച്ച്