കാര്‍ഷിക നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍; കര്‍ഷകര്‍ ഇന്ന് യോഗം ചേരും

By News Desk, Malabar News
MalabarNews_farm bill
Representation image
Ajwa Travels

കാര്‍ഷിക നിയമത്തിനെതിരായി പഞ്ചാബില്‍ പ്രതിഷേധം തുടരുന്ന കര്‍ഷകര്‍ ഇന്ന് യോഗം ചേരും. തുടര്‍ നടപടികളും കേന്ദ്ര സര്‍ക്കാര്‍ നാളെ വിളിക്കുന്ന യോഗത്തില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ചും ചര്‍ച്ച ചെയ്യും. കാര്‍ഷിക നിയമത്തിനെതിരെ റോഡ്- റെയില്‍ ഗതാഗത സംവിധനങ്ങള്‍ തടഞ്ഞുകൊണ്ട് പഞ്ചാബില്‍ ശക്‌തമായ പ്രക്ഷോഭങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

നാളെ കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗിന്റെ വസതിയില്‍ വെച്ച് കര്‍ഷകരുമായി സര്‍ക്കാര്‍ കൂടിക്കാഴ്‌ച്ച നടത്തും. യോഗത്തിനായി കര്‍ഷകര്‍ക്ക് ഇന്ന് ക്ഷണം ലഭിക്കുമെന്ന് സംസ്‌ഥാന ബിജെപി നേതൃത്വം അറിയിച്ചു. കര്‍ഷകരുടെ പ്രക്ഷോഭങ്ങള്‍ കാരണം വന്‍ പ്രതിസന്ധികളിലൂടെയാണ് പഞ്ചാബ് കടന്ന് പോയികൊണ്ടിരിക്കുന്നത്.

Also Read: തകരാർ പരിഹരിച്ചു; മണിക്കൂറുകൾക്ക് ശേഷം യൂട്യൂബ് തിരിച്ചെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE