കൊച്ചി: കാലിക്കറ്റ് സർവകലാശാലയിലേക്ക് ഗവർണർ നാമനിർദ്ദേശം ചെയ്‌ത സെനറ്റ് അംഗങ്ങൾക്ക് പോലീസ് സംരക്ഷണം നൽകണമെന്ന് ഉത്തരവിട്ടു ഹൈക്കോടതി. സെനറ്റ് അംഗങ്ങളായി പ്രവർത്തിക്കുന്നതിന് തടസമില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകി.
കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗത്തിലേക്കുള്ള എട്ടു ബിജെപി അംഗങ്ങളുടെ പ്രവേശനം എസ്എഫ്ഐ പ്രവർത്തകർ കഴിഞ്ഞ മാസം തടഞ്ഞിരുന്നു. പത്‌മശ്രീ ജേതാവ് ബാലൻ പൂതേരി അടക്കമുള്ള സെനറ്റ് അംഗങ്ങൾ ഏറെ നേരം പുറത്തു നിന്ന ശേഷം വിസി ഡോ. എംകെ ജയരാജിനെ കണ്ടു പരാതി അറിയിച്ചു മടങ്ങുകയായിരുന്നു.
ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സെനറ്റിലേക്ക് നാമനിർദ്ദേശം ചെയ്‌ത 18 പേരിൽ ബിജെപിക്കാർ ഒഴികെയുള്ളവരെ എസ്എഫ്ഐ തടഞ്ഞിരുന്നില്ല. യുഡിഎഫ്, എൽഡിഎഫ് അംഗങ്ങളെയും കക്ഷിരഹിതരെയും എസ്എഫ്‌ഐക്കാർ സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ അനുവദിച്ചിരുന്നു.
Most Read| അധ്യാപകന്റെ കൈപ്പത്തി വെട്ടിയ കേസ്; മുഖ്യപ്രതി കണ്ണൂരിൽ പിടിയിൽ