ഉദ്യോഗാർഥികളുടെ സമരം; ഉടൻ ചർച്ച വേണമെന്ന് സർക്കാരിന് സിപിഎം നിർദേശം

By Trainee Reporter, Malabar News
CPM state secretariat meeting
Representational Image
Ajwa Travels

തിരുവനന്തപുരം: ഉദ്യോഗാർഥികളുടെ സമരത്തിൽ ഉടൻ ചർച്ച വേണമെന്ന് സിപിഎം. വിഷയത്തിൽ അടിയന്തിര നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിർദ്ദേശം നൽകി. സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി ആയിരിക്കില്ല ചർച്ച നയിക്കുക. ബന്ധപ്പെട്ട മന്ത്രിമാർ ഉദ്യോഗാർഥികളുമായി ചർച്ച നടത്തിയേക്കും. വിഷയത്തെ പ്രതിപക്ഷ പാർട്ടികൾ രാഷ്‌ട്രീയമായി ഉപയോഗിക്കുന്നത് തടയാനാണ് പാർട്ടിയുടെ നീക്കം.

സർക്കാർ സ്വീകരിച്ച നടപടികൾ ഉദ്യോഗാർഥികളെ ബോധ്യപ്പെടുത്തും. ഉദ്യോഗാർഥികൾക്കായി വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും ഏതുസമയത്തും ചർച്ചക്കായി കടന്നുവരാമെന്നും മന്ത്രി ഇപി ജയരാജൻ പറഞ്ഞു.

Read also: യന്ത്രത്തകരാർ; തിരുവനന്തപുരത്ത് എയർ ഇന്ത്യ വിമാനം അടിയന്തിരമായി ഇറക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE