യന്ത്രത്തകരാർ; തിരുവനന്തപുരത്ത് എയർ ഇന്ത്യ വിമാനം അടിയന്തിരമായി ഇറക്കി

By Team Member, Malabar News
air india
Representational image
Ajwa Travels

തിരുവനന്തപുരം : യന്ത്രത്തകരാറിനെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിമാനം അടിയന്തിര ലാൻഡിംഗ് നടത്തി. ഷാർജയിൽ നിന്നും കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ വിമാനമാണ് യന്ത്രത്തകരാറിനെ തുടർന്ന് അടിയന്തിരമായി ലാൻഡ് ചെയ്‌തത്‌. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ വ്യക്‌തമാക്കി.

എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് ഐഎക്‌സ്‌ 1346 വിമാനമാണ് യാത്രാമധ്യേ യന്ത്രത്തകരാറിനെ തുടർന്ന് തിരുവനന്തപുരത്ത് ലാൻഡ് ചെയ്‌തത്‌. ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി വിമാനം ഇറക്കാന്‍ അനുമതി തേടുകയായിരുന്നു. തുടർന്ന് വിമാനത്താവളത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. കൂടാതെ അടിയന്തര സാഹചര്യം നേരിടാൻ അഗ്‌നിരക്ഷാ സേനയും സിഐഎസ്എഫും സജ്‌ജരായിരുന്നു.

വിമാനം സുരക്ഷിതമായി റൺവേയിൽ ലാൻഡ് ചെയ്‌തതോടെ അപകട സാധ്യത ഒഴിവായെന്നും, യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിച്ചെന്നും അധികൃതർ വ്യക്‌തമാക്കി. കൂടാതെ നിലവിൽ യാത്രക്കാരുടെ ലഗേജുകളും പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു.

Read also : കുറച്ചെങ്കിലും നാണമുണ്ടോ; ബിജെപിക്കെതിരെ രണ്‍ദീപ് സിംഗ് സുര്‍ജേവാല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE