കുറച്ചെങ്കിലും നാണമുണ്ടോ; ബിജെപിക്കെതിരെ രണ്‍ദീപ് സിംഗ് സുര്‍ജേവാല

By Syndicated , Malabar News
Malabar News_ SURJEWALA
Randeep Singh Surjewala
Ajwa Travels

ന്യൂഡെല്‍ഹി: കര്‍ഷക സമരത്തില്‍ പങ്കെടുത്ത കര്‍ഷകന്റെ മൃതദേഹം മോര്‍ച്ചറിയില്‍ വെച്ച് എലി കടിച്ചു മുറിച്ചതില്‍ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. ആശുപത്രി മോർച്ചറിയിൽ കർഷന്റെ മൃതദേഹം ഏലി കടിച്ചു മുറിക്കുന്നു, കാഴ്‌ചക്കാരായി നോക്കി നിൽക്കുന്ന കേന്ദ്ര സർക്കാരിന് അൽപം പോലും നാണമില്ലേ എന്ന് സുര്‍ജേവാല ചോദിച്ചു.

‘രക്‌തസാക്ഷിയായ കര്‍ഷകന്റെ മൃതദേഹം എലികള്‍ കടിച്ചുമുറിക്കുന്നു. ബിജെപി സര്‍ക്കാര്‍ കാഴ്‌ചക്കാരായി നോക്കി നില്‍ക്കുന്നു. നാണക്കേട് കൊണ്ട് ബിജെപി മരിക്കാത്തതെന്താ’, രണ്‍ദീപ് സിംഗ് സുര്‍ജേവാല ചോദിച്ചു. കർഷക സമരത്തില്‍ പങ്കെടുത്ത കര്‍ഷകന്‍ രാജേന്ദ്ര സരോഹ ബുധനാഴ്‌ചയാണ് മരിച്ചത്. പോസ്‌റ്റുമോർട്ടത്തിനായി സോനപത്തിലെ ആശുപത്രിയിൽ മോർച്ചറി ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന മൃതദേഹമാണ് എലി കടിച്ച നിലയില്‍ കണ്ടെത്തിയത്.

കാലും മുഖവുമെല്ലാം ഏലി കടിച്ചു മുറിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കര്‍ഷകന്റെ മരണത്തിന്റെ കാരണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ഇതുവരെ പുറത്തു വന്നിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട്. രണ്ടരമാസത്തിൽ ഏറെയായി ഡെൽഹിയിൽ രാവുംപകലും കർഷകർ സമരത്തിലാണ്. എന്നാൽ വിവാദ നിയമങ്ങൾ പിന്‍വലിക്കാന്‍ ഇതുവരെയും കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല.

Read also: യുപി പോലീസിൽ വിശ്വാസമില്ല, കേസ് സിബിഐക്ക് വിടണം; ഉന്നാവ് പെണ്‍കുട്ടികളുടെ ബന്ധുക്കള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE