തിരുവനന്തപുരം: പിഎസ്സി ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടാൻ ഉത്തരവ്. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെയാണ് ഉത്തരവ്. ഓഗസ്റ്റ് 4ന് അവസാനിക്കുന്ന പട്ടിക സെപ്റ്റംബർ 29 വരെ നീട്ടാനാണ് ട്രിബ്യൂണൽ ഉത്തരവിട്ടത്. ഉദ്യോഗാർഥികളുടെ അപേക്ഷ പരിഗണിച്ചാണ് നടപടി.
നിയമ വശം പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പിഎസ്സി അറിയിച്ചു. വിധി ആശ്വാസകരമാണെന്നും എന്നാൽ സർക്കാർ വാഗ്ദാനങ്ങൾ പാലിക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്നും സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ലാസറ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാര്‍ഥികള്‍ പ്രതികരിച്ചു. അതേസമയം വനിതാ കോൺസ്റ്റബിൾ ലിസ്റ്റ് നീട്ടണം എന്ന അപേക്ഷ നാളെ പരിഗണിക്കും.
Also Read: ഇസ്രോ ചാരക്കേസ് ഗൂഢാലോചന; ആർബി ശ്രീകുമാറിന്റെ അറസ്റ്റ് തടഞ്ഞു