സെക്രട്ടറിയേറ്റിന് മുന്നിൽ തലമുണ്ഡനം ചെയ്‌ത്‌ പിഎസ്‌സി ഉദ്യോഗാർഥി

By News Desk, Malabar News
PSC employee shaves her head in front of the Secretariat
Representational Image
Ajwa Travels

തിരുവനന്തപുരം: എൽപിഎസ്‌ടി (എൽപി സ്‌കൂൾ ടീച്ചേഴ്‌സ്‌) വനിതാ ഉദ്യോഗാർഥികളുടെ അനിശ്‌ചിതകാല നിരാഹാര സമരത്തിന്റെ ഭാഗമായി യുവതി തല മുണ്ഡനം ചെയ്‌ത് പ്രതിഷേധിച്ചു. മലപ്പുറം എൽപി സ്‌കൂൾ ടീച്ചേഴ്‌സ്‌ റാങ്ക് ലിസ്‌റ്റ്‌ പിഎസ്‌സി മാനദണ്ഡങ്ങൾ പാലിച്ച് വിപുലീകരിക്കുക എന്നാവശ്യപ്പെട്ടാണ് ഉദ്യോഗാർഥികൾ രാപ്പകൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്നത്.

ഇതിന്റെ ഭാഗമായി മലപ്പുറത്ത് നിന്നുള്ള അനുപ്രിയയാണ് തല മുണ്ഡനം ചെയ്‌തത്‌. മലപ്പുറത്ത് 91 ദിവസം സമരം ചെയ്‌തിട്ടും സർക്കാരിൽ നിന്ന അനുകൂല തീരുമാനം ഉണ്ടാകാതിരുന്ന സാഹചര്യത്തിലായിരുന്നു സമരം തിരുവനന്തപുരത്തേക്ക് മാറ്റിയത്. ഇതോടെ സമരം 95ആം ദിവസത്തിലേക്ക് കടന്നു.

ആദ്യ ദിവസം പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് സമരം ഉൽഘാടനം ചെയ്‌തത്‌. രണ്ടാം ദിവസം 15ഓളം വിദ്യാർഥികൾ മുട്ടിലിഴയൽ സമരം നടത്തിയിരുന്നു. മൂന്നാം ദിവസം സെക്രട്ടറിയേറ്റിന് മുന്നിൽ ശയനപ്രദക്ഷിണവും നടത്തി.

സർക്കാർ അനുകൂല തീരുമാനം എടുത്തില്ലെങ്കിൽ വ്യാഴാഴ്‌ച രാവിലെ പത്ത് മണിക്ക് വനിതാ ഉദ്യോഗാർഥികൾ തല മുണ്ഡനം ചെയ്യുമെന്ന് അറിയിച്ചിരുന്നു. എങ്കിലും സർക്കാർ പ്രതികരിക്കാതിരിക്കുകയും കെടി ജലീൽ എംഎൽഎ സമരക്കാരെ പരിഹസിക്കുകയും ചെയ്‌തതോടെയാണ് സമരം കടുപ്പിച്ചത്.

Most Read: കോവിഡ് കേസുകൾ കുറഞ്ഞു; നിയന്ത്രണങ്ങൾ പിൻവലിച്ച് യുപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE