പുല്‍വാമ ഏറ്റുമുട്ടല്‍; ഒരു ഹിസ്ബുള്‍ ഭീകരന്‍ കൊല്ലപ്പെട്ടു, ഒരാള്‍ കീഴടങ്ങി

By Staff Reporter, Malabar News
malabarnews-jammu
Representational Image
Ajwa Travels

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ പുല്‍വാമ ജില്ലയില്‍ തിങ്കളാഴ്‌ച ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഹിസ്ബുള്‍ ഭീകരന്‍ കൊല്ലപ്പെട്ടു. ഒരാള്‍ കീഴടങ്ങുകയും ചെയ്‌തു. രണ്ട് പേരും ഹിസ്ബുള്‍ മുജാഹിദീനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ആണെന്ന് സുരക്ഷാ സേന പറയുന്നു.

പുല്‍വാമ ജില്ലയിലെ നൂര്‍പുര പ്രദേശത്ത് നടന്ന സുരക്ഷാ സേനയുടെ തിരച്ചിലില്‍ ഭീകരരെ കണ്ടെത്തുക ആയിരുന്നു. പിന്നീട് നടന്ന ഏറ്റുമുട്ടലിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്.

ഇയാളുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ജമ്മു കശ്‌മീര്‍ പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു സംയുക്‌തമായി തിരച്ചില്‍ നടത്തിയത്.

‘തിരിച്ചറിയപ്പെടാത്ത ഒരു ഭീകരന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ സുരക്ഷാ സേനക്ക് മുന്‍പില്‍ കീഴടങ്ങി. ഇയാള്‍ പുല്‍വാമയിലെ ഗുല്‍ഷന്‍പുര സ്വദേശിയാണ്. സെപ്റ്റംബര്‍ 25 മുതല്‍ ഒളിവില്‍ കഴിയുക ആയിരുന്നു. ഇയാളില്‍ നിന്നും ഒരു എകെ റൈഫിള്‍ പിടിച്ചെടുത്തു.’ ആര്‍മി പുറത്തുവിട്ട പ്രസ്‌താവനയിൽ അറിയിച്ചു.

Read Also: മെഹ്ബൂബയും കുടുംബവും പാകിസ്‌ഥാനിലേക്ക് പോകണം; ​ഗുജറാത്ത് ഉപമുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE