പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസ്‌വാല വെടിയേറ്റ് കൊല്ലപ്പെട്ടു

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസ്‌വാല വെടിയേറ്റ് കൊല്ലപ്പെട്ടു. ഇന്ന് മാൻസ ജില്ലയിലായിരുന്നു സംഭവം. വെടിവെപ്പിൽ മറ്റ് രണ്ടുപേർക്കും പരിക്കേറ്റു. മൂസ്‌വാല ഉൾപ്പടെ 424 പേരുടെ സുരക്ഷ പഞ്ചാബ് സർക്കാർ പിൻവലിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ആക്രമണം ഉണ്ടായത്.

സിദ്ദു മൂസ്‌വാല എന്ന നാമത്തിൽ അറിയപ്പെടുന്ന ശുഭ്‌ദീപ് സിങ് സിദ്ദുവും രണ്ട് സുഹൃത്തുക്കളും മാൻസ ഗ്രാമത്തിലേക്ക് പോകുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് മൂസ്‌വാല കോൺഗ്രസിൽ ചേർന്നത്. 2022ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മാൻസയിൽ നിന്ന് ഇദ്ദേഹം മൽസരിച്ചിരുന്നു. ആം ആദ്‌മി പാർട്ടിയുടെ ഡോക്‌ടർ വിജയ് സിംഗ്‌ള മൂസ്‌വലയെ പരാജയപ്പെടുത്തുകയും ചെയ്‌തു. നിരവധി ആരാധകരുള്ള ഗായകനാണ് മൂസ്‌വാല.

Most Read: നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശം; ക്രൈം ബ്രാഞ്ച്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE