പുതുപ്പള്ളി തിരഞ്ഞെടുപ്പ് ചൂടിലേക്ക്; സ്‌ഥാനാർഥികൾ ഇന്ന് മണ്ഡല പര്യടനത്തിൽ

By Trainee Reporter, Malabar News
puthuppally by election-bjp-ldf-udf
ജെയ്‌ക് സി തോമസ്, ചാണ്ടി ഉമ്മൻ, ലിജിൻ ലാൽ
Ajwa Travels

കോട്ടയം: പുതുപ്പള്ളി തിരഞ്ഞെടുപ്പ് ചൂടിലേക്ക്. എൻഡിഎ സ്‌ഥാനാർഥിയെ കൂടി പ്രഖ്യാപിച്ചതോടെ പുതുപ്പള്ളിയിലെ യഥാർഥ ചിത്രം തെളിഞ്ഞു. പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള ശ്രമത്തിലാണ് സ്‌ഥാനാർഥികൾ. രാവിലെ മൂവരും സ്വാതന്ത്ര്യദിന പരിപാടികളിൽ പങ്കെടുത്തതിന് ശേഷമാണ് മണ്ഡല പര്യടനത്തിന് ഇറങ്ങിയത്.

യുഡിഎഫ് സ്‌ഥാനാർഥി ചാണ്ടി ഉമ്മന്റെ പര്യടനം രാവിലെ ഏഴിന് പുതുപ്പള്ളിയിൽ നിന്ന് ആരംഭിച്ചു. മണ്ഡലത്തിലെ ആറു, നാല് പഞ്ചായത്തുകളിലാണ് ഇന്ന് പര്യടനം ഉണ്ടാവുക. പ്രധാന നേതാക്കൾ വിവിധ പരിപാടികളിൽ സംസാരിക്കും. എൽഡിഎഫ് സ്‌ഥാനാർഥി ജെയ്‌ക് സി തോമസ് ഇന്നും സ്വകാര്യ സന്ദർശനങ്ങളിലാണ്. മന്ത്രി വിഎൻ വാസവനൊപ്പം പ്രമുഖ നേതാക്കളെ കണ്ടു പിന്തുണ തേടുകയാണ് ജെയ്‌ക്.

എൽഡിഎഫിന്റെ ബൂത്തുതല യോഗത്തിൽ പാർട്ടി സംസ്‌ഥാന നേതാക്കൾ പങ്കെടുക്കുന്നുണ്ട്. എൻഡിഎ സ്‌ഥാനാർഥി ലിജിൻ ലാൽ ഇന്നലെ മണ്ഡലത്തിൽ ആദ്യ പര്യടനം നടത്തി. ഇന്ന് പുതുപ്പള്ളിയിൽ നിന്ന് പര്യടന പരിപാടികൾ ആരംഭിക്കും. കേന്ദ്ര മന്ത്രിമാരടക്കം ലിജിനു വേണ്ടി പ്രചാരണത്തിനെത്തും.

Most Read| ‘രാജ്യം മണിപ്പൂരിനൊപ്പം’; ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE